DOWNLOAD PDF
ഹജ്ജ് ഇസ്‌ലാമിലെ പ്രധാനമായ ഒരനുഷ്ഠാനമാണ്. മറ്റു ഇബാദത്തുകളിൽ നിന്ന് ഭിന്നമായി ഇതിന് നിശ്ചിത സ്ഥല നിബന്ധനകൂടിയുണ്ട്. ഹജ്ജ് എന്ന പദത്തിന്റെ അർത്ഥം തന്നെ അത് സൂചിപ്പിക്കുന്നു. ഏതെങ്കിലുമൊരു വിശിഷ്ട വസ്തുവിനെ കരുതുക, ലക്ഷ്യമാക്കുക എന്നൊക്കെയാണതിന്റെ അർത്ഥം. വിശുദ്ധ കഅ്ബയും അനുബന്ധമായി ചില സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന ഒരനുഷ്ഠാനമാണത്. അതിനാൽ യാത്രയെ ചുറ്റിപ്പറ്റി വരാവുന്ന ഭൗതികവും സാമ്പത്തികവുമായ സൗകര്യപ്പൊരുത്തങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് ഹജ്ജിന്റെ ബാധ്യതയെക്കുറിച്ചുള്ള പരാമർശത്തോടൊപ്പം ‘ഇസ്തിത്വാഅത്ത്’ (കഴിയുക, സാധിക്കുക) ചേർത്തിപ്പറഞ്ഞത്. നിശ്ചിത സമയത്തും സ്ഥലത്തും സാന്നിധ്യവും നിർവഹണ ശേഷിയും സാധിക്കുക എന്നാണതിന്റെ താൽപര്യം
No comments:
Post a Comment