താരിഖ് ബിന്‍ സിയാദ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, May 12, 2018

താരിഖ് ബിന്‍ സിയാദ്

താരിഖ് ബിന്‍ സിയാദ്  ജിബ്രാൾട്ടർ  tariq ibn ziyad gibraltar
DOWNLOAD PDF

എഡി 711 മെയ് മാസത്തിലാണ് താരിഖുബ്‌നു സിയാദു 7000 ത്തോളം വരുന്ന സൈന്യവും നാലു കപ്പലുകളിലായി ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറച്ച് കടക്കുന്നത്. അവിടെ വെച്ച് ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ  അതുല്യമായ ആ ഭാഷണം അദ്ദേഹം നടത്തുന്നത്.
അല്ലയോ സൈന്യമേ, നിങ്ങളിനി എങ്ങോട്ടാണ് പോവുക, നിങ്ങള്‍ക്കു പിന്നില്‍ ആര്‍ത്തിരമ്പുന്ന സമുദ്രവും മുമ്പില്‍ കുതിച്ചു വരുന്ന ശത്രുക്കളുമാണ്. നിങ്ങളുടെ രക്ഷ നിങ്ങളുടെ ക്ഷമയിലും സ്ഥൈര്യത്തിലുമാണ്. ഓര്‍ക്കുക,  ,   നിങ്ങള്‍ ഈ  ദീപില്‍നിന്ദ്യര്‍മാത്രമാണ്.  ശത്രുക്കള്‍അവരുടെ സൈന്യവും ആയുധങ്ങളുമായി നിങ്ങളെ നേരിട്ടിരിക്കുന്നു. അവരുടെ ആവനാഴികള്‍സുഭദ്രമാണ്. നിങ്ങള്‍ക്ക് കേവലം നിങ്ങളുടെ വാളുകളും ശത്രുക്കളില്‍നിന്ന് നിങ്ങള്‍പിടിച്ചടക്കുന്നതുമല്ലാതെ മറ്റൊന്നുമില്ല താനും. ഈ ദയനീയ അവസ്ഥയില്‍ദിവസങ്ങള്‍നീണ്ടു പോകുകയും ശത്രുവിന്റെ മേലില്‍വിജയം നെടാതിരിക്കുകയും ചെയ്താല്‍,  നാശമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളോടുള്ള ഭയത്തിനു പകരം ശത്രുവിന്റെ മനസ്സില്‍നിങ്ങള്‍ക്കെതിരെ ധൈര്യം സംഭരിക്കപെടുക്കയും  ചെയ്യും.  അത് കൊണ്ട്, ശത്രു സൈന്യത്തിനെതിരെ വിജയം വരിച്ചു,  കാത്തിരിക്കുന്ന വിപത്തില്‍നിന്നും നിങ്ങള്‍ സ്വന്തത്തെ സംരക്ഷിക്കുക. ഉപരോധിക്കപ്പെട്ട ഈ പട്ടണത്തിലാണ് ശത്രു സൈന്യം നമ്മെ കൊണ്ടെത്തിചിരിക്കുന്നത്. പക്ഷെ, നിങ്ങള്‍മരണം കൊണ്ട് ത്രിപ്തിപ്പെടുന്നെങ്കില്‍ നിശ്ചയമായും വിജയം സാധ്യമാണ്.
സ്വന്തത്തെ സുരക്ഷിതനായിക്കി  ഒരു കാര്യം കൊണ്ടും നിങ്ങളോട ഞാന്‍കല്‍പിക്കുന്നില്ല.  ശരീരങ്ങള്‍ക്ക് വിലയില്ലാത്ത ഈ ദൌത്യത്തിന് ഞാന്‍നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കില്‍, ഞാന്‍എന്റെ ശരീര്യം കൊണ്ട് തുടങ്ങിയിട്ടല്ലാതെ അങ്ങനെ ചെയ്യുകയില്ല. നിങ്ങള്‍മനസിലാക്കുക, ഈ അതി കഠിനമായ വിപത്തിനെ നിങ്ങള്‍കുറച്ച നേരത്തേക്ക് ക്ഷമിച്ചാല്‍, എന്നെന്നേക്കുമായി  വളരെ മധുരിതമായ സന്തോഷം  നിങ്ങള്‍ക്കസ്വധിക്കാം. നിങ്ങള്‍എന്റെ ശരീരത്തെ വിട്ടേച്ചു , നിങ്ങളുടെ ശരീരങ്ങളെ ആഗ്രഹിക്കരുത്. കാരണം, ഈ ദൌത്യത്തില്‍നിങ്ങളുടെ പങ്കിനേക്കാള്‍എന്റെ പങ്ക് മഹിതമല്ല.
അസംഖ്യം വരുന്ന യോധക്കളില്‍നിന്ന് അമീറുല്‍മുഅമിനീന്‍വലീദ് ബ്നു അബ്ദുല്‍മലിക ആണ്  നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങളുടെ യുദ്ധ പാടവം കൊണ്ടും മനസ്തൈര്യം കൊണ്ടും ഈ സ്ഥലത്തെ രാജാക്കന്മാര്‍ക്കെതിരെ പട നയിക്കാന്‍നിങ്ങളിലാണ്  അദ്ദേഹം  തൃപ്തി കാണിച്ചത്. ഈ ദീപില്‍അല്ലാഹുവിന്റെ വചനം ഉയര്‍ത്തിപ്പിടിക്കുന്നത് വഴി,  നിങ്ങളിലൂടെ അദ്ദേഹത്തിന് പ്രതിഫലം ലഭിക്കാനും  യുദ്ധ വിഹിതങ്ങള്‍നിങ്ങള്‍ക്ക് വേണ്ടി മാത്രമാകാനും വേണ്ടിയാണിത്‌.
അറിയുക, നിങ്ങളെ ഏതൊരു കാര്യത്തിനാണോ ഞാന്‍ക്ഷണിക്കുന്നത് അതില്‍ ഒന്നാമനാണ്‌ഞാന്‍. ശത്രു സൈന്യത്തിനെതിരെ ആദ്യമായിട്ട് ഒരുങ്ങുന്നവനും അല്ലാഹുവിന്റെ സഹായത്തോടെ ലദരീഖിനെ കൊല്ലുന്നവനുമാണ് ഞാന്‍. നിങ്ങള്‍എന്നെ പിന്തുടരുക. അയാളുടെ മരണ ശേഷമാണ്എന്റെ  മരണമെങ്കില്‍നിങ്ങളുടെ കാര്യം സഫലമായി. അദ്ദേഹത്തിലെത്തുന്നതിന്റെ മുംബ് എന്റെ മരണം സംഭവിച്ചാല്‍, എന്റെ ഈ  സ്തൈര്യം നിങ്ങള്‍ഏറ്റെടുക്കണം.  അദ്ദേഹതിരെ നിങ്ങളുടെ ശരീരങ്ങളെ സമര്‍പ്പിക്കണം. ഈ ദീപില്‍അധികാരം സ്ഥാപിക്കാന്‍സാധിച്ചില്ലെങ്കില്‍, അദ്ദേഹത്തെ കൊല ചെയ്ത് നിങ്ങള്‍ സ്വയം സമാധാനം കണ്ടെത്തണം. കാരണം, അദ്ദേഹത്തിനു ശേഷം തീര്‍ച്ചയായും അവര്‍നിന്ദ്യരാക്കപ്പെടും.”
അങ്ങനെ മസ്ലിം സൈന്യത്തിന് അടങ്ങാത്ത വിജയാവേശത്തിന്റെ അഗ്നിനാളം മനസ്സിലേക്കെറിഞ്ഞു കൊടുത്ത് ലോകചരിത്രത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്റെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടപ്പോള്‍ താരിഖുബ്‌നു സിയാദ് എന്ന നാമം കൂടി ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ മാത്രമല്ല, ലോകത്തു തന്നെ എന്നും  ഓര്‍ക്കപ്പെടുന്ന ഭാഷണങ്ങളിലൊന്നായി അത് എഴുതപ്പെട്ടു. ലോകചരിത്രത്തിലെ പ്രമുഖ പ്രഭാഷണങ്ങള്‍(speeches in world history) എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ 12ാം നൂറ്റാണ്ടില്‍ കുരിശുയുദ്ധം വരെ നീണ്ട കാലം യൂറോപ്പില്‍ ഇസ്ലാമിക നാഗരികതയുടെ പ്രചരണത്തിനു പ്രചരണത്തിനും പിന്നിലെ ചാലകവര്‍ത്തിയായി വര്‍ത്തിച്ചത് ഈ പ്രഭാഷണമായിരുന്നു.(islamorbit.com)

No comments:

Post a Comment