റമളാന്‍ പ്രായോഗിക ജീവിതത്തില്‍:Hadia Khuthba Note - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, May 12, 2018

റമളാന്‍ പ്രായോഗിക ജീവിതത്തില്‍:Hadia Khuthba Note

തുബ   ഇസ്ലാം നോമ്പ് നിസ്കാരം സകാത്ത് സുന്നത്ത്   ZAKATH RAMADAN FASTING NAMAZ ISLAM KERALA  pdf  മലയാളം ഇസ്ലാം
നോമ്പു നരകത്തെ തൊട്ട് കാക്കുന്ന പരിചയാണെന്നും ഒരു നോമ്പ് അല്ലാഹുവിനു വേണ്ടി നോറ്റുവീട്ടിയാല്‍ എഴുപതിനായിരം കൊല്ലത്തെ വഴിദൂരം നരകത്തെ തൊട്ട് അവനെ അകറ്റുമെന്നുമൊക്കെ തിരുദൂതര്‍(സ്വ)യാണ് പറഞ്ഞതെന്നോര്ത്ത് പ്രതിജ്ഞയെടുക്കുക. ഈ വര്ഷതത്തെ ഒരു നോമ്പു പോലും ഉപേക്ഷിക്കരുത്. 20 റക്അത്ത് തറാവീഹ് ഉന്മേഷത്തോടെ നിര്വിഹിക്കുന്നതിന് നോമ്പുതുറയും പ്രഭാഷണ പരിപാടികളുമൊന്നും തടസ്സമാകരുത്.
ദിവസം ഒന്നര മണിക്കൂര്‍ മാറ്റിവെച്ചാല്‍ മൂന്ന് ജുസ്ഉകള്‍ ഓതിത്തീര്ക്കാ നാകും. അങ്ങനെ ഓതുന്നപക്ഷം ഓരോ പത്തുദിവസം പിന്നിടുമ്പോഴും ഓരോ ഖത്മുകള്‍ തീര്ക്കാ ന്‍ സാധിക്കും. ജോലിയും സമയവും മറ്റും ഓരോരുത്തരും സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുക. റമളാന്‍ മുപ്പത് ദിവസത്തിനുള്ളില്‍ നൂറു പേരെയെങ്കിലും നോമ്പുതുറപ്പിക്കാന്‍ ശ്രമിക്കുക. ആവശ്യമായ വിഭവങ്ങളൊക്കെ ഒരുക്കി പ്ലാന്‍ ചെയ്താല്‍ ഇതു നിഷ്പ്രയാസം സാധിക്കും. അവസാനപത്തിലെ ഒറ്റയായ അഞ്ചു രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യതയുള്ളത്. ഒരു ജന്മം മുഴുവന്‍ ഇബാദത്തില്‍ വ്യാപൃതനായവനേക്കാള്‍ പ്രതിഫലം അല്ലാഹു വാരിക്കോരിത്തരുമ്പോള്‍ ഒന്നു ശ്രദ്ധവെച്ച് അധ്വാനിച്ചാല്‍ വന്‍ നേട്ടമായിരിക്കും ലഭിക്കുക. എത്രയോ രാവുകള്‍ കല്യാണങ്ങള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, വേള്ഡ്ഴ കപ്പുകള്ക്കൊ ക്കെ വേണ്ടി പലരും ഉറക്കൊഴിച്ചിട്ടുണ്ട്. ഈ രാവുകള്‍ അല്ലാഹുവിന്റെ പ്രീതിക്കായി മാറ്റിവെക്കുക.
റമളാനിലെ ദിക്‌റുകള്‍ ചൊല്ലുന്നതിലും ദാനധര്മ്ങ്ങള്‍ കൊടുക്കുന്നതിലുമൊക്കെ തികഞ്ഞ ആസൂത്രണം നടത്തിയാല്‍ വ്രതമാസം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ആത്മനിര്വൃയതിയോടൊപ്പം ഹൃദയ വിശുദ്ധിയും നമുക്ക് നേടിയെടുക്കാനാവും.(sunnivoice.net)




No comments:

Post a Comment