ഒരു സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറ്റൊരു സൂര്യന്‍ ഉദിക്കുന്നു. അതാണ് ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗവും ഇമാം ശാഫിഈ(റ)യുടെ ജനനവും. ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ ഹിജ്‌റ 150ല്‍ തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസിനെ ഇസ്‌ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്. ലോകഭൂപടമൊന്നാകെ വിജ്ഞാന പ്രഭയില്‍ പരിലസിക്കും വിധം ഒരു ഖുറൈശി പണ്ഡിതന്‍ വരാനുണ്ടെന്ന പ്രവാചക വചനത്തിന്റെ അകസാരം ഒന്നര നൂറ്റാണ്ടിനു ശേഷം കടന്നു വന്ന ഇമാം ശാഫിഈ(റ)യാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം.
ജനിച്ചു അധിക നാള്‍ കഴിയും മുമ്പേ പിതാവ് മരണമടഞ്ഞപ്പോള്‍ ഒരു വലിയ പണ്ഡിതനെ വളര്‍ത്തി വാര്‍ത്തെടുക്കാനുള്ള ഉത്തരവാദിത്തം ഉമ്മ ഫാത്വിമയിലാണ് വന്നുചേര്‍ന്നത്. പട്ടിണിയിലും പ്രയാസത്തിലുമായിരുന്നിട്ടും ആ ദൗത്യം ഉമ്മ ഭംഗിയായി തന്നെ നിര്‍വഹിച്ചു. തന്റെ പിതാമഹന്മാരിലൊരാളും സ്വഹാബിയുമായ ശാഫിഅ്(റ) എന്ന മഹാന്റെ പേരിലേക്ക് ചേര്‍ത്തിയാണ് ശാഫിഈ എന്ന പേരില്‍ ഇമാം പ്രസിദ്ധരായത്.
ഇമാം മാലിക്(റ), ശൈഖ് സന്‍ജി(റ) അടക്കമുള്ള പ്രഗത്ഭരായ ഗുരുവര്യരില്‍ നിന്നാണ് അറിവ് നേടിയത്. ഹമ്പലീ മദ്ഹബിന്റെ അമരക്കാരനായ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) തന്റെ ശിഷ്യരില്‍ പ്രമുഖരാണ്. എന്നാല്‍, തന്നെക്കാള്‍ 14 വയസ്സ് കുറവുള്ള ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) പ്രാവീണ്യം നേടിയ ഹദീസ് വിജ്ഞാനം അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കാന്‍ ഇമാം ശാഫിഈ(റ) ശ്രദ്ധിച്ചിരുന്നുവെന്നത് വിജ്ഞാനകുതുകികള്‍ക്ക് നല്ലൊരു മാതൃകയാണ്.

No comments:
Post a Comment