കേരളീയ
മുസ്ലിം പണ്ഡിതരില്‍ എല്ലാം കൊണ്ടും
വ്യത്യസ്തനായ പണ്ഡിതനാണ് ശുജായി മൊയ്തു
മുസ്ലിയാര്‍. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം
ഹിന്ദുസ്ഥാനി ഭാഷ പ്രചരിപ്പിക്കുന്നതിനായി
'ഗുരുഹിന്ദുസ്ഥാനി' എന്ന ഭാഷാ
പഠന ഗ്രന്ഥം ഹി
1307 ല്‍ അറബിമലയാളത്തില്‍ പുറത്തിറക്കി. ഈ പുസ്തകം
നിരവധി ദര്‍സുകളില്‍
പാഠപുസ്തകമായി ഒരുപാട് കാലം ഉപയോഗിച്ചിരുന്നു.
അണ്ടത്തോട്
കുളങ്ങരവീട്ടില്‍ ശുജായി മൊയ്തു മുസ്ലിയാര്‍ 130 വര്ഷങ്ങള്ക്ക് മുന്പ് അറബി
മലയാളത്തില്‍ രചിച്ച ആഗോള ഇസ്ലാമിക ചരിത്ര
പഠന കൃതിയാണ് ഫൈളുല്ഫയ്യാള് ആദംനബി മുതല്‍ അബ്ബാസി
ഭരണാധികാരി മുതവക്കില്‍ അഞ്ചാമന്റെ കാലം
(ക്രിസ്:1517) വരെയുള്ള സംഭവവികാസങ്ങള്‍ സാമാന്യമായും
തുടര്‍ന്ന് തുര്ക്കി ഭരണാധികാരി
മുറാദ് മൂന്നാമന്‍ (ക്രിസ്.1546-1595)
വരെയുള്ളവരുടെ ഭരണകാലം ചെറുവിവരണങ്ങളിലൂടെയും വിവരിക്കപ്പെടുന്ന
അറബിമലയാള ചരിത്രഗ്രന്ഥമാണ് ഫൈളുല്‍ ഫയ്യാള് .
1887ലാണ് ഇതിന്റെ
രചന നിര്വഹിച്ചത്.
മാപ്പിള മലയാളത്തിലെ പ്രഥമ ലോകചരിത്ര
സംഗ്രഹമായ ഈ കൃതിയെ
വേങ്ങൂര്‍ നെല്ലികുന്ന് സ്വദേശി ഡോ.പി സക്കീര്‍ഹുസൈനാണ് മലയാളത്തില്‍ തയാറാക്കിയിരിക്കുന്നത്.
No comments:
Post a Comment