DOWNLOAD PDF
.....ഇസ്‌ലാം കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യന്റെ ഘടനയുമായും ഉത്തരവാദിത്വങ്ങളുമായും ബന്ധപ്പെട്ട പല കാരണങ്ങളാലാണ്. ശരീരഘടനയെ സ്പര്‍ശിച്ച് പ്രവാചകന്‍ പറഞ്ഞത് കാണുക: ‘നിനക്ക് നിന്റെ ശരീരത്തോട് പല ബാധ്യതകളുമുണ്ട്’ (ബുഖാരി). ഇതുപോലെ ഇസ്‌ലാം ലക്ഷ്യബോധത്തോടെയുള്ള അഭ്യാസത്തെ ശരീരത്തിന് കിട്ടേണ്ട അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ശരീരത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനുമുള്ളൊരു വഴിയായി അഭ്യാസത്തെ കാണുന്നു ഇസ്‌ലാം. മാനുഷിക ധര്‍മങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തി അല്ലാഹു പറയുന്നത് കാണുക: ‘മനുഷ്യരിലെ ചിലരെ കൊണ്ട് ചിലരെ അല്ലാഹു തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ ഭൂമി എന്നോ നശിക്കുമായിരുന്നു.’ (അല്‍ ബഖറ: 251) ശക്തി അധികാരത്തിന്റെ ഉറവിടമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ഒരു ലോകത്ത് മുസ്‌ലിംകള്‍ ആദര്‍ശ വാഹകര്‍ മാത്രമായി മാറാതിരിക്കാന്‍ അല്ലാഹു പ്രഖ്യാപിച്ചു: ‘നിങ്ങള്‍ അവര്‍ക്ക് (ശത്രുക്കള്‍ക്ക്) വേണ്ടി സംഭരിക്കുക; നിങ്ങള്‍ക്ക് കഴിയുന്ന ശക്തി മുഴുവന്‍’ (അല്‍ അന്‍ഫാല്‍: 60) അതുപോലെത്തന്നെ വിശ്വാസീക്ഷേമത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം മാനദണ്ഡമായി പ്രഖ്യാപിച്ചത് കേവല വിശ്വാസത്തെ മാത്രമല്ല. ഇസ്‌ലാം ഇതുകൂടി പറഞ്ഞുവെച്ചു: ‘ശക്തിയുള്ള വിശ്വാസിയാണ് ഉത്തമന്‍. അവനത്രെ ബലഹീനനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവന്‍. പക്ഷേ, എല്ലാവരിലും അവരുടേതായ നന്മയുണ്ട്’ (മുസ്‌ലിം)......
...........വിജയം ലക്ഷ്യമാക്കിയുള്ള മത്സരവും ഒരുവിഭാഗത്തിന്റെ വിജയവുമെല്ലാം മത്സര നടത്തിപ്പുകാര്‍ സമത്വം കൈവിടാത്തിടത്തോളം അനുവദനീയമാണ്. ഇതൊരു ഹദീസില്‍ വ്യക്തമാക്കപ്പെട്ടത് കാണുക: അമ്പെയ്ത്ത് മത്സരം നടത്തുന്ന ഒരുവിഭാഗം ആളുകളുടെ അരികെയെത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഈ കളി വളരെ നല്ലതു തന്നെ. രണ്ടോ മൂന്നോ പ്രാവശ്യം അത് ആവര്‍ത്തിച്ച് പ്രവാചകന്‍ തുടര്‍ന്നു: നിങ്ങള്‍ എറിഞ്ഞു കൊള്ളുക. ഞാന്‍ ഇബ്‌നുല്‍ അദ്‌റഇന്റെ കൂടെ നില്‍ക്കാം. ഇത് കേട്ട ആ സമൂഹം മത്സരം നിര്‍ത്തി. പ്രവാചകര്‍ പറഞ്ഞു: എങ്കില്‍ ഞാന്‍ എല്ലാവരുടെയും കൂടെയാണ്. ഇതുകേട്ട അവര്‍ അമ്പെയ്ത്ത് നടത്തുകയും സമനിലയില്‍ മത്സരം സമാപിച്ച് പിരിഞ്ഞുപോവുകയും ചെയ്തു (ഹാകിം).........(islamonweb.net)
No comments:
Post a Comment