DOWNLOAD PDF
.....പുതിയ വാദങ്ങളുമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഉടലെടുത്തിട്ടുണ്ട്. വികലമായ ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോനുന്ന രീതിയിലാണ് തബ്‍ലീഗ് ജമാഅത് കടന്നു വരുന്നത്. പക്ഷേ, അവരുടെ നേതാക്കള്‍ വെച്ചു പുലര്‍ത്തുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല ആശയങ്ങളും വികലവും സുന്നത് ജമാഅതിന്‍റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധവുമാണ്.....
29-08-1965 ന് റഈസുൽ മുഹഖ്ഖിഖീൻ കണ്ണിയ്യത്ത് അഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത മുശാവറ യോഗം തബ്‌ലീഗ് ജമാഅത്തിനനെക്കുറിച്ച് പഠിക്കാന്‍ ഒരു സബ് കമ്മറ്റിയെ നിയമിച്ചു. മഹാ പണ്ഡിതന്മാരായ ബഹു: കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ബഹു: പി. ഇബ്റാഹീം മുസ്ലിയാര്‍ അയനിക്കാട്, ബഹു:വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ബഹു: കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ബഹു: ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവരായിരുന്നു അംഗങ്ങൾ.
ആ സബ്കമ്മറ്റി വിശദമായി ഈ വിഷയം അപഗ്രഥിച്ച് റിപ്പോർട്ട് തയ്യാറാക്കി 16-10-1965 ന് ചേർന്ന മുശാവറ യോഗത്തിൽ അവതരിപ്പിക്കുകയും തുടർന്ന് ഗഹനമായ ചർച്ചകൾക്ക് ശേഷം സമസ്ത ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. അതിന്റെ സംഗ്രഹം ഇപ്രകാരമാണ്:
”കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളെ സംബന്ധിച്ച് ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.” (സമസ്ത: 60-ാം വാര്‍ഷിക സ്മരണിക പേ. 59)- islamonweb.net
No comments:
Post a Comment