ഏർവാടി ചരിത്രം: DOWNLOAD PDF
ഏർവാടി മൗലീദ് : DOWNLOAD PDF
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കാലടി താലൂക്കിലെ കീളക്കര ടൗൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏർവാടി. മുസ്ലിം തീർത്ഥാടന കേന്ദ്രമാണിത്. ഖുതുബുസ്സുൽഥാൻ സയിദ് ഇബ്രാഹീം ശഹീദ് ബാദുഷയുടെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2009 ലാണ് രാമനാഥപുരം അസംബ്ലി മണ്ഡലത്തിലേക്ക് ഏർവാടി കൂട്ടിച്ചേർക്കപ്പെട്ടത്.പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ 18 മത്തെ പൗത്രനായിരുന്നു അൽ ഖുതുബുൽ ഹാമിദ് സുൽത്താൻ സയ്ദ് ഇബ്രാഹിം ശഹീദ്. മദീനയിലെ ഭരണാധികാരിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ കണ്ണൂരിലെത്തുകയും പിന്നീട് ഇപ്പോൾ ഏർവാടി എന്നറിയപ്പെടുന്ന ബൗദിരാമണിക്കപ്പട്ടണത്ത് എത്തുകയായിരുന്നു . ഇദ്ദേഹത്തിന്റെ മഖ്ബറയുടെ പേരിലാണ് ഈ പട്ടണം പ്രശസ്തിയാർജ്ജിച്ചത്
No comments:
Post a Comment