അനൽ ഹഖ്
ഞാനാകുന്നു പരമസത്യം എന്നാണ് ഭാഷാർത്ഥം. ഒരു സൂഫി പ്രയോഗമാണിത്. അല്ലാഹുവെയാണ് സൂഫികൾ അൽ ഹഖ്(ആ സത്യം) എന്നു വിളിക്കുന്നത്. ഹൃദയത്തിൽ ദൈവത്തെ മാത്രം പ്രതിഷ്ഠിച്ച്, മിഴികൾ അവനിലേക്കു മാത്രം തുറന്ന് ( ഫലാതൻ' ളുറൽ'അയ്നു ഇല്ലാ ഇലയ്ഹി- ഹല്ലാജ്) ധ്യാനനിരതനാവുന്ന ആത്മജ്ഞാനിക്കു തന്റെ ധ്യാനത്തിന്റെ പരമോന്നതാവസ്ഥയിൽ അനുഭവവേദ്യമാവുന്ന അനുഭൂതിയുടെ പ്രാകാശനമാണ് " അനൽ ഹഖ് ' എന്ന മൊഴി. പ്രസിദ്ധ സൂഫി ഹുസയ്ൻ ഇബ്നു മൻസൂർ അൽ ഹല്ലാജ്(ക്രി. 858-922) ആണ് ആദ്യമായി ഈ ദർശനം പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയ ഈ വാക്യം സൂക്ഷ പരിശേദനയിയിൽ സൂഫി ചിന്തകളുടെ സാരാംശം ഉൾകൊള്ളുന്നുവെന്ന് കാണാം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റു സൂഫി ദാർശനികരും ഇതേ ആശയം പ്രകടിപ്പിക്കുകയുണ്ടായി.
വഹ്ദത്തുൽ വുജൂദ്(ഏക യാഥാർഥ്യസിദ്ധാന്തം) എന്നോ വഹ്ദതുശ്ശുഹൂദ് എന്നോ വ്യവഹരിക്കാവുന്ന സൂഫികളുടെ സവിശേഷമായ തവ്ഹീദ് സങ്കൽപ്പത്തിൽ നിന്നാണ് അനൽ ഹഖിന്റെ ഉത്ഭവം. ദൈവം അഥവാ യാഥാർഥ്യം ഏകമാണ്. സർവാതിശായിയായ ഇച്ഛയും യഥാർഥ ജ്ഞാനവും അനശ്വരമായ പ്രകാശവും പരമമായ സൗന്ദര്യവുമാണത്. ആത്മാവിഷ്കാരം അഥവാ സ്വയം വെളിപ്പെടൽ ആണതിന്റെ സ്വഭാവം. സൃഷ്ടി- പ്രപഞ്ചം പ്രസ്തുത യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ്.ശൈഖുൽ അക്ബർ മുഹ്യുദ്ദീൻ ബ്നു അറബീ ഇതേ കുറിച്ച് പറയുന്നതിങ്ങനെയാണ്.' അപ്പോൾ ദൈവം(ഹഖ് ) നിന്റെ കണ്ണാടിയാകുന്നു അതിൽ നീ നിന്നെത്തന്നെ ദർശികുന്നു. നീ അവന്റെ കണ്ണാടിയാണ്. അതിൽ അവൻ അവന്റെ നാമങ്ങളും വിധികളും ദർശിക്കുന്നു. ധാരാളം കണ്ണാടികൾക്കിടയിൽ നിൽകുന്ന ഒരാൾ എല്ലാ കണ്ണാടികളിലും തന്റെ പ്രതിബിംബം ദർശിക്കുന്നതു പോലെയാണിതെന്ന് സർഹിന്ദീഅഭിപ്രായപെടുന്നു....(muhammedshafiponnad.blogspot.in
)

No comments:
Post a Comment