അയ്യുഹൽ വലദ് - أيها الولد: ഇമാം ഗസ്സാലി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, March 18, 2018

അയ്യുഹൽ വലദ് - أيها الولد: ഇമാം ഗസ്സാലി

അയ്യുഹൽ വലദ് - أيها الولد: ഇമാം ഗസ്സാലി LETTER TO A DISCIPLE IMAM GAZZALI
LETTER TO A DISCIPLE

شرح أيها الولد
ശിക്ഷണശാസ്ത്രത്തിലെ അയ്യുഹല്‍ വലദ് മോഡല്‍
ശിശുക്കള്‍ ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. മാതാപിതാക്കളാണ് അവരെ മജൂസിയോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആക്കുന്നത്'' എന്ന പ്രവാചകമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷണം (തര്‍ബിയത്ത്), വിദ്യഭ്യാസം  തുടങ്ങിയവയെക്കുറിച്ചുള്ള ഇമാം ഗസ്സാലിയുടെ ചിന്തകള്‍ വികസിക്കുന്നത്. തര്‍ബിയത്തിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ഈ നബിവചനത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഗസ്സലി ഇമാം ഉള്‍ക്കൊണ്ടിരുന്നു. തന്റെ പ്രകൃഷ്ട കൃതിയായ ഇഹ്‌യാ ഉലൂമുദ്ദീന്‍, ലഘുകൃതികളായ ബിദായത്തുല്‍ ഹിദായ, അയ്യുഹല്‍ വലദ് തുടങ്ങിയവയുടെ സുപ്രധാന ചര്‍ച്ചകളും ഇത്തരം ശിക്ഷണങ്ങളെ (തര്‍ബിയ്യത്ത്) കേന്ദ്രീകരിച്ച് തന്നെയാണ്. കുട്ടിയുടെ ശുദ്ധപ്രകൃതി, മാതാപിതാക്കള്‍, ഗുരുനാഥന്മാര്‍ തുടങ്ങിയവരില്‍ നിന്ന് ലഭിക്കുന്ന മാതൃക, കുട്ടി വളരുന്ന സാഹചര്യം, ഗുരുവും ശിഷ്യനും തമ്മിലുള്ള അര്‍ഥവത്തായ ആശയ വിനിമയം, പാഠ്യവിഷയങ്ങളുടെ ക്രമീകരണം ഇവയെക്കുറിച്ചെല്ലാം ഗഹനമായ കാഴ്ചപ്പാടുകളാണ് ഇമാം ഗസ്സാലി (റ) മുന്നോട്ട് വെക്കുന്നത്.
തന്റെ സന്നിധാനത്തില്‍ പഠിച്ച ഒരു ശിഷ്യന്‍  പിന്നീട് തനിക്ക് കത്തെഴുതുകയും ചില സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരമാവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് അയ്യുഹല്‍ വലദ് എന്ന കിതാബിന്റെ ജന്മത്തിലേക്ക് വഴിയൊരുക്കുന്ന സംഭവം. ജീവിത്തിലുടനീളം എനിക്ക് ഉപകാരപ്രദമാവുന്ന ഒരു ലഘുഗ്രന്ഥമാണ് അവശ്യമെന്ന് പറഞ്ഞ ഈ ശിഷ്യന് ഗസ്സാലി ഇമാം എഴുതിയ കത്തുകളുടെ സമാഹാരമാണ് പിന്നീട് കിതാബായി രൂപപ്പെട്ടത്. 
ഗുരു ശിഷ്യനോടും ശിഷ്യന്‍ ഗുരുവിനോടും പാലിക്കേണ്ട സമീപനങ്ങള്‍ ഈ കത്തുകളില്‍ വളരെ പ്രകടമായിതന്നെ കാണാന്‍ സാധിക്കുന്നു. അതിനാല്‍ വൈജ്ഞാനിക സമ്പാദന വേളയില്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും സവിസ്തരം പ്രതിപാദിക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് ഗസ്സാലി ഇമാം കിതാബില്‍ ചെയ്യുന്നത്. (http://naderikkadavu.blogspot.in/2017/09/blog-post.html)

1 comment: