ശഅബാൻ മാസത്തിന്റെ പ്രത്ത്യേകതയും പ്രാധാന്യവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, March 17, 2018

ശഅബാൻ മാസത്തിന്റെ പ്രത്ത്യേകതയും പ്രാധാന്യവും

DOWNLOAD PDF
ഹിജ്റ കലണ്ടറിലെ എട്ടാം മാസമാണല്ലോ ശഅ്ബാന്‍. ഇത് നബി(സ്വ)യുടെ മാസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പവിത്രമായ രണ്ടു മാസങ്ങള്‍ക്കിടയില്‍ (റജബ്, റമളാന്‍) വിസ്മരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിന്‍റെ മഹത്വത്തെ പ്രവാചകര്‍(സ്വ) നന്നായി ഓര്‍മപ്പെടുത്തിയതു കാണാം.
ശഅ്ബാന്‍ മാസത്തില്‍ അവിടുന്ന് നോന്പിന്‍റെ കാര്യത്തില്‍ കൂടുതല്‍ ആവേശം കാണിക്കുന്നത് കണ്ട് ഉസാമതുബ്നു സൈദ്(റ) ചോദിച്ചു: നബിയേ, അങ്ങ് ഈ മാസത്തില്‍ നോന്പെടുക്കുന്നതു പോലെ ഇതര മാസങ്ങളില്‍ നോന്പെടുക്കുന്നത് കാണുന്നില്ലല്ലോ? നബി(സ്വ) മറുപടി നല്‍കിയതിങ്ങനെ: റജബിനും റമളാനും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണിത്. അതില്‍ മനുഷ്യരുടെ സുകൃതങ്ങള്‍ അല്ലാഹുവിലേക്കുയര്‍ത്തപ്പെടുന്നു. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്‍റെ അമലുകള്‍ ഉയര്‍ത്തപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് (നസാഈ).
ശഅ്ബാനെക്കുറിച്ച് തിരുദൂതര്‍(സ്വ) പറഞ്ഞതിതാണ്: അത് എന്‍റെ മാസമാണ്, അതിന്‍റെ മഹത്വം പരിഗണിച്ചവന്‍ എന്‍റെ കാര്യങ്ങളെ മഹത്വപ്പെടുത്തിയവനായി. അന്ത്യനാളില്‍ ഞാനവന് മുന്‍ഗാമിയും നിക്ഷേപവുമായിരിക്കും.
 -- sunnivoice.net

No comments:

Post a Comment