കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു'ശംസുൽ ഉലമ' എന്ന അപരനാമത്തിലാണ് അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ല്യാർ അറിയപ്പെട്ടത്.ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു.1957 മുതൽ മരണം വരെ (1996) അദ്ദേഹമായിരുന്നു കേരളത്തിലെ മുസ്ലിംകളുടെ പ്രബല മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി. ഇ.കെ അബൂബക്കർ മുസ്‌ല്യാരുടെ നിർദേശപ്രകാരമാണ് സുന്നീ വിദ്യാർഥികളുടെ സംഘടനയായ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF)1989ഇൽ രൂപീക്രതമായത്
യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്‌ല്യാരുടേയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിൽ 1914 ൽ ജനനം. വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ഉപരിപഠനം നേടിയ അബൂബക്‌ർ മുസ്‌ല്യാർ, പഠനത്തിനു ശേഷം അവിടെതന്നെ അദ്ധ്യാപകനായി ചേർന്നു. 1948 ൽ അനാരോഗ്യം കാരണം വെല്ലൂർ വിടുകയും നാട്ടിൽ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്,പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിൻസിപ്പലായും അദ്ദേഹം ജോലിചെയ്തു. ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്‌ർ മുസ്‌ല്യാർ. മലയാളം ,ഇംഗ്ലീഷ്,അറബിക് ,ഉർദു എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു അദ്ദേഹത്തിന്.
VERY USEFUL INFORMATION BLOG. VIST; WWW.MALABARISLAM.BLOGSPOT.IN
ReplyDelete