ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, March 7, 2018

ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍

ഖുര്‍ആന്‍  Holy Quran

DOWNLOAD PDF
മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയവും മാര്‍ഗദര്‍ശനവും ഉന്നം വെച്ചു കൊണ്ട് അഷ്‌റഫുല്‍ ഖല്‍ഖ് മുഹമ്മദ് മുസ്ത്വഫാ(സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അല്ലാഹു നല്‍കിയതാണ് വിശുദ്ധ ഖുര്‍ആന്‍.
‘ഏറ്റവും ചൊവ്വായതിലേക്ക് ഈ ഖുര്‍ആനിനെ ചേര്‍ക്കുമെന്ന് ‘(വി:ഖു:17-9 ) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുയൂത്വി(റ) ‘അല്‍ ഇത്ഖാനില്‍’ പറയുന്നു: വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണങ്ങളും അല്ലാഹു ഇറക്കിയതുപോലെ അതിന്റെ പാരായണ രീതികളും അല്ലാഹുവില്‍ നിന്നുള്ളത് തന്നെയാണ്.
‘വായിക്കപ്പെടുന്നത് ‘ എന്നാണ് ‘ഖുര്‍ആന്‍’ എന്ന വാക്കിന്റെ അര്‍ഥം. ഇത്രയധികം പാരായണം ചെയ്യപ്പെട്ട മറ്റൊരു ഗ്രന്ഥം ലോകത്തില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും അതിനെ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണെന്ന തിരുവചനം വി: ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നതിന്റെ പ്രാധാന്യമാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ഖുര്‍ആന്‍ പാരായണം കേവലം ഒരു കവിത ചൊല്ലുന്ന പോലെയോ, ഒരു പദ്യം ആലപിക്കുന്ന പോലെയോ, അതുമല്ലെങ്കില്‍ ഒരു പുസ്തകം വായിക്കുന്ന രീതിയിലോ അല്ല; അതിനൊരു പ്രത്യേക പാരായണരീതിയുണ്ട്. അത് സവിശേഷമാര്‍ന്നതും ആകര്‍ഷണീയവും മറ്റൊന്നിന്റെ അനുകരണമല്ലാത്തതുമാണ്. വായിക്കലും നോക്കലും മറ്റുള്ളവര്‍ വായിക്കുന്നത് കേള്‍ക്കലും പുണ്യമുള്ള വിശുദ്ധ ഖുര്‍ആന്റെ ഈ സവിശേഷത മറ്റൊന്നിനുമില്ല.(അലവി ഫൈസി കുളപ്പറമ്പ്)

No comments:

Post a Comment