.......ഇസ്‌ലാമിന്റെ
ശത്രുക്കള്‍ വിശിഷ്യാ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെയും പ്രവാചകരെയും
ഇകഴ്ത്തിക്കാണിക്കാന്‍ എടുത്തു കാണിക്കുന്ന ഒരു വിഷയമാണ് പ്രവാചകരുടെ
ബഹുഭാര്യത്വം. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു പ്രവാചക ബഹുഭാര്യത്വത്തിന്റെ അര്‍ത്ഥം......
.......പ്രവാചകരുടെ
കുടുംബജീവിതത്തിന്റെ ഏറ്റവും വലിയ നിദര്‍ശനങ്ങളായിരുന്നു ഭാര്യമാര്‍.
ഭാര്യമാരിലൂടെയാണ് കുടുംബങ്ങളുമായും സ്ത്രീകളുമായും ബന്ധപ്പെട്ട മതകാര്യങ്ങള്‍
പ്രവാചകന്‍ പ്രസരണം നടത്തിയിരുന്നത്. ഖദീജ മാത്രമായിരുന്നു പ്രവാചകരുടെ
ഭാര്യയെങ്കില്‍ ഇതിന് സാധിക്കുമായിരുന്നില്ല. വലിയൊരു സ്ത്രീലോകത്തിന്റെ സര്‍വ്വ
പ്രശ്‌നങ്ങളും വിവിധഘട്ടങ്ങളിലും വിവിധ രൂപത്തിലുമായി ഉന്നയിക്കപ്പെടാനും
അവക്കുള്ള പ്രതിവിധികള്‍ സമാഹരിക്കപ്പെടാനും ഒരു സ്ത്രീ വൃന്ദം
അനിവാര്യമായിരുന്നു. ഒരളവോളം പ്രവാചക മൊഴികള്‍ കൈമാറിയതും സ്ത്രീവിഷയങ്ങള്‍
പ്രവാചകരുമായി സംവദിച്ചതും ഭാര്യമാരായിരുന്നുവെന്നത് വസ്തുതയാണ്. ഇങ്ങനെ
നോക്കുമ്പോള്‍ സമഗ്രമായൊരു ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മിതിക്ക് സുശോഭനമായൊരു
പരിസരമൊരുക്കാന്‍ പ്രവാചകന്‍ ദീര്‍ഘ ദര്‍ശനം ചെയ്ത ഏറ്റവും മുന്തിയൊരു മാര്‍ഗമായിരുന്നു
ഒന്നിലധികം ഭാര്യമാര്‍.).........
No comments:
Post a Comment