മുഹമ്മദ് നബി(സ)അനുചരോടൊത്ത് ഇരിക്കുകയായിരുന്നു.
സദസ്സിലേക്ക് ഒരാള് കയറി വന്നു. നേരെ ഹസ്റത്ത് അബൂബക്കറിനെ
ആക്ഷേപിക്കാന്‍ തുടങ്ങി. ഹസ്റത്ത് അബൂബക്കര്‍ തിരിച്ചൊന്നും പറയാതെ
മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് ആഗതന് വീണ്ടും ആക്ഷേപവാക്കുകള് ചൊരിഞ്ഞു. ഹസ്റതത് അബൂബക്കര്‍
അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. മൂന്നാമതും ആക്ഷേപം തുടര്‍ന്നപ്പോള്‍ പിന്നെ
അബൂബക്കറിന് പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹം തിരിച്ചും പറഞ്ഞു.
ഇതുകേട്ട് നബിതങ്ങള് സദസ്സ് വിട്ട് എഴുന്നേറ്റുപോയി. ഹസ്റത്ത് അബൂബക്കറിന് കാര്യം പിടികിട്ടി. അദ്ദേഹം നബിയെ പിന്തുടര്‍ന്നു.
‘അല്ലാഹുവിന്‍റെ റസൂലേ, ഞാനയാളെ തരിച്ചാക്ഷേപിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?’
നബി പറഞ്ഞു: ‘അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരുന്ന ഓരോ സമയത്തും ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് പറയുന്നുണ്ടായിരുന്നു, അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ അയാളെ തിരിച്ചു ആക്ഷേപിച്ചതോടെ പിന്നെ മലക്കിന് പകരം പിശാചാണ് സദസ്സിലേക്ക് വന്നത്. അതു കൊണ്ടാണ് ആ സദസ്സില്‍ നിന്ന് ഞാനെണീറ്റു പോന്നത്.’

No comments:
Post a Comment