DOWNLOAD PDF
കുളിച്ച് വുളൂ ചെയ്ത് സുഗന്ധം പൂശിയ വസ്ത്രങ്ങളണിഞ്ഞ് മരണത്തിന് സ്വാഗതമോതി സ്വഹീഹുല്‍ ബുഖാരി നെഞ്ചോട് ചേര്ത്തു വെച്ച് സസന്തോഷം ഈ ലോകത്തോട് യാത്ര പറഞ്ഞ അത്യപൂര്വു വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). ഹിജ്‌റ വര്ഷംത 555-ലാണ് മഹാന്‍ വഫാത്താകുന്നത്. അമ്പത്തിയഞ്ചു വയസ്സാണ് അന്നു പ്രായം. പഠനവും രചനയും സംവാദങ്ങളും സ്ഥാപന നിര്മാ്ണവുമൊക്കെയായി സേവന സമ്പന്നമായിരുന്നു ആ ജീവിതം. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വികാസത്തിലും വ്യാപനത്തിലും മുസ്‌ലിം ലോകം ഇമാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. മഹാന്റെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി നിരവധി രചനകള്‍ കാലാന്തരങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇമാം റാഫിഈ, ഇമാം നവവി, സകരിയ്യല്‍ അന്സ്വാകരി, ഇബ്‌നു ഹജരിനില്‍ ഹൈതമി, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ഒട്ടേറെ ലോകപ്രശസ്ത പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യുടെ രചനകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കര്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ രൂപകല്പംന നടത്തിയിട്ടുള്ളത്
മുസ്ലിം ലോകത്ത് എന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും വളയധികം സ്വീകാര്യനായ അദ്ധേഹത്തിന്റെ കനപ്പെട്ട ധാരാളം ഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം മികച്ചു നില്‍ക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്‍ 'ഇഹ് യാ ഉലൂമുദ്ധീന്‍(മതവിജ്ഞഅന സഞീവനം)'.
ഇമാം ഗസ്സാലി(റ ) യെ പ്പോലെത്തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കൃതിയായ ഇഹ്‌യാ ഉലൂമുദ്ധീനും. തൗഹീദ്, ഫിഖിഹ് , ഹദീസ്, തസവ്വുഫ്, മനഃശാസ്ത്രം , സാമൂഹ്യ ശാസ്ത്രം , സ്വഭാവ സംസ്കരണ ശാസ്ത്രം , പെരുമാറ്റച്ചട്ടങ്ങൾ , ഇവയെല്ലാം ഒത്തിണങ്ങിയ ഒരു ഉത്കൃഷ്ട ഗ്രന്ഥമാണിത് . ഇവക്ക് പുറമെ നിദാന ശാസ്ത്രങ്ങളുടെ തത്ത്വങ്ങൾ , ഇസ്‌ലാമിക നിയമങ്ങളുടെ മൂല തത്ത്വങ്ങൾ, അവയുടെ യുക്തി, അന്തസത്ത എന്നിവയെക്കുറിച്ചും ചർച്ചയുണ്ട് .ഇമാം ഗസ്സാലി തസവ്വുഫിൽ എഴുതിയ ഏറ്റവും പ്രധാന കൃതിയായും സദുപദേശങ്ങളുടെ മഹത്തായ സമാഹരണമായും ഈ ഗ്രന്ഥം പരിചയപ്പെടുത്താറുണ്ട് .
No comments:
Post a Comment