DOWNLOAD PDF
മനുഷ്യ കുലത്തിന്റെ മാതാവ് ഹവ്വ ബീവി (റ) യിൽ തുടങ്ങി, രാജകീയ ജീവിത സൗകര്യങ്ങളേറെ ലഭിച്ചിട്ടും സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ധീര രക്തസാക്ഷിയായ മൂസാ നബിയുടെ വളർത്തുമ്മയും ഫിര്‍ഔനിന്റെ ഭാര്യയുമായ ആസിയ ബീവി പിഞ്ചു കുഞ്ഞുങ്ങളോടപ്പം തീയിലെറിഞ്ഞു കൊല ചെയ്യപ്പെട്ട ഫിര്‍ഔനിന്റെ പുത്രി മാശിത്വ, റബ്ബിന്റെ തീരുമാനങ്ങൾക്ക് വഴിപ്പെട്ട് കൊണ്ട് പൊന്നുമകനെ രക്ഷിക്കാനുള്ള സാഹസിക പ്രവൃത്തി ചെയ്ത മൂസാ(അ) യുടെ ഉമ്മ, അനിവാര്യ ഘട്ടത്തില്‍ സാഹസിക സഹായങ്ങള്‍ക്കുവരെ തുണയാവാന്‍ ഒരു പെണ്‍കുട്ടിക്കു കഴിയുമെന്ന് തെളിയിച്ച മൂസ നബിയുടെ സഹോദരി, ലജ്ജ കൊണ്ടും, അനുസരണ, അനുകമ്പ, ഭര്‍തൃസേവ, കുടുംബചേര്‍ച്ച തുടങ്ങിയ വിശേഷണങ്ങളില്‍ തിളങ്ങി നിന്ന മൂസ നബിയുടെ പത്നി സഫൂറബീവി, ത്യാഗങ്ങള്‍ കൊണ്ടും അനുസരണ കൊണ്ടും മാതൃക കാട്ടി ലോകം എന്നുമെന്നും ഓര്‍മിക്കപ്പെടുന്ന ഇബ്രാഹിം നബി(അ)യുടെ പ്രിയ പത്നിയും ഇസ്മയില്‍ നബി(അ)യുടെ മാതാവുമായ ഹാജറ ബീവി, പതിവ്രതയും സച്ചരിതയുമായ തന്നെ ജനങ്ങൾമുഴുവൻ എതിർത്തപ്പോഴും അല്ലാഹുവിൻെറ വിധിക്കു മുമ്പിൽ തല കുനിച്ചു കൊണ്ട് ഏകയായി ആരാധനയിൽ കഴിയുകയും പ്രവാചകന് ജന്മം നല്‍കുകയും ചെയ്ത ഈസ (അ )യുടെ മാതാവ് മറിയം ബീവി, ഭര്‍ത്താവിന്റെ അഭാവത്തില്‍ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സന്തതി തനിക്ക് തുണയായി നില്‍ക്കണമെന്ന് ആഗ്രഹിക്കാതെ അല്ലാഹുവിന്റെ പ്രീതിയും സ്വീകാര്യതയും മാത്രം ആഗ്രഹിച്ചു കൊണ്ട് കുട്ടിയെ ബൈത്തുൽ മുഖദ്ദസിലേക്ക് നേർച്ച ചെയ്ത മറിയം ബീവിയുടെ മാതാവ് ഹന്നത്ത് ബീവി, ഉല്‍കൃഷ്ട ലക്ഷ്യത്തിനുവേണ്ടി നിലകൊണ്ട് നബി തങ്ങളോടു പരാതി പറഞ്ഞപ്പോള്‍ ഏഴാകാശങ്ങള്‍ക്കു മുകളില്‍നിന്ന് അല്ലാഹു പരാതി കേള്‍ക്കുകയും ഇസ്‌ലാമിലെ ആദ്യത്തെ ളിഹാറിലൂടെ അതിന്റെ നിയമവശങ്ങള്‍ പഠിപ്പിക്കുകയും ചെയ്യാനും കാരണക്കാരിയായ ഖൗല(റ) , ഇങ്ങിനെ തുടങ്ങി ഖുര്‍ആനില്‍ പേരു പറഞ്ഞും പറയാതെയുമുള്ള മഹത് വ്യക്തികള്‍. ഇവരോക്കെയായിരിക്കണം സഹോദരി/സഹോദരന്മാരെ നമ്മുടെ മാതൃകകള്‍
No comments:
Post a Comment