എന്നാല്‍ ചില ദിക്റുകള്‍ നിശ്ചിത എണ്ണം ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. ഉദാഹരണത്തിനു നിസ്കാര ശേഷവും ഉറങ്ങുന്നതിനു തൊട്ടുമുമ്പും സുബ്ഹാനല്ലാഹ്, അല്ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ 33 വീതം ചൊല്ലല്‍ സുന്നത്താണ്. (ഉറങ്ങുന്നതിനു മുമ്പ് അല്ലാഹു അക്ബര്‍ 34 പ്രാവശ്യവും ചൊല്ലാവുന്നതാണ്).
മാത്രമല്ല ചെയ്യുന്ന അമലുകള്‍ നിത്യമായും കൃത്യമായും ചെയ്യുന്നത് വളരെ ഉത്തമമാണ്. ഇതിനു എണ്ണം പിടിക്കല്‍ സഹായിക്കും. നബി(സ)യുടെ പത്നിമാര്‍ ദിക്റുകള്‍ ചൊല്ലാനായി കല്ലുകളും കാരക്കക്കുരുകളും ഉപയോഗിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. നബി(സ) എണ്ണം കൈവിരലുകളില്‍ പിടിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും കാണാം. ദിക്റുകളുടെ ബറകത് കൈകളില്‍ ലഭിക്കുകയും അവ ആഖിറത്തില്‍ സാക്ഷി നില്ക്കുകയും ചെയ്യാനാണത്. കൈകളില്‍ പിടിക്കാനാവുന്നതിലും വലിയ എണ്ണമാണെങ്കില് മറ്റു മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താം.
ഇബാദത്തുകളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ അല്ലാഹു തൌഫീഖ് നല്കട്ടെ(islamonweb.net)
No comments:
Post a Comment