സമസ്തയുടെ ഫത് വകള്‍: നേരിന്റെ ദിശാസൂചികള്‍: Rs 120/- - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, January 24, 2018

സമസ്തയുടെ ഫത് വകള്‍: നേരിന്റെ ദിശാസൂചികള്‍: Rs 120/-


DOWNLOAD PDF (cover page and publishers details only)
സമസ്തയുടെ ഫത് വകള്‍: നേരിന്റെ ദിശാസൂചികള്‍
കേരള മുസ്‌ലിംകളുടെ മതകീയമായ വികാസത്തിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രധാന ഘടകമായ ഫത് വാ കമ്മിറ്റിയുടെ മതവിധികളെ സമഗ്രമായി വിശകലനം ചെയ്യുന്ന ‘ സമസ്തയുടെ ഫത് വകള്‍: നേരിന്റെ ദിശാസൂചികള്‍ 2017  ഫെബ്രുവരിയിലാണ് പ്രകാശനം ചെയ്തത് 

വാഴ്‌സിറ്റിയിലെ ഫിഖ്ഹ് ആന്‍ ഉസ്വൂലുല്‍ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറകകുന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗിന്റെ മുന്‍ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് മുഹ്‌സില്‍ ഹുദവി കുറുമ്പത്തൂരാണ്.

കര്‍മശാസ്ത്ര വിധികളും മതപരമായ വിഷയങ്ങളിലെ ചോദ്യോത്തരങ്ങളും സമാഹരിച്ച നിരവധി കൃതികള്‍ മലയാളത്തിലുണ്ടെങ്കിലും സമസ്തയുടെ പണ്ഡിതര്‍ സംഘടിതമായി കൈകൊണ്ട മതവിധികളുടെ സമഗ്രമായ വിശകലനവും വ്യാഖ്യാനവും നിരൂപണവും അടങ്ങിയ ഗ്രന്ഥം ഇതാദ്യമായാണ് മലയാളി വായനക്കാര്‍ക്കു മുന്നിലെത്തുന്നത്.
ഒരു ആദര്‍ശ സമൂഹം എന്ന നിലയില്‍ ബഹുമുഖ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേരള മുസ്‌ലിംകള്‍ സമീപിച്ചുകൊണ്ടിരിക്കാറുള്ള സമസ്തയുടെ മതവിധികളുടെ ഒരു അപഗ്രഥനം കൂടിയാണ് ഈ കൃതി. ദാറുല്‍ഹുദാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയാണ് കൃതിക്ക് അവതാരിക എഴുതിയിട്ടുള്ളത്.(islamonweb.net)

No comments:

Post a Comment