DOWNLOAD PDF
നാം പെണ്‍മക്കളുടെ കാര്യത്തില് കൂടുതലായി വാചാലരാകാറുണ്ട്. അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചും, അവര്‍ക്കു നല്‍കേണ്ട വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും, അവര്‍ക്കു നല്ല ഭര്‍ത്താക്കന്മാരെ കണ്ടത്തേണ്ടതിനെ കുറിച്ചും, അവരുടെ വസ്ത്രധാരണം ഇസ്‌ലാമികമാക്കുന്നതിനെ കുറിച്ചും. അങ്ങനെ അങ്ങനെ പറഞ്ഞുവന്ന് തങ്ങളുടെ പെണ്മക്കളെ ഇനി എങ്ങനെ വളര്‍ത്തും എന്ന ആശങ്കയില്‍ എത്തുന്നവരുണ്ട്. ഇതിനിടയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‌കേണ്ട പരിഗണന നാം മറന്നുപോകുന്നു. ചില സവിശേഷമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ളവരാണവര്‍. നാളെ സമൂഹത്തെ അവര്‍ നയിക്കുകയെന്നതാണ് സമുദായത്തിന്റെ വളര്‍ച്ചയും വിജയവും. നല്ല നേതൃത്വത്തിന് ആവശ്യമായ മുഖ്യ ഘടകങ്ങളായ സത്യം, നീതി, ദയ, കാരുണ്യം എന്നിവ ഉന്നതങ്ങളില്‍ എത്തുന്നു എന്നതാണ് പ്രധാനം. അവനെറ സമീപനങ്ങള്‍ അല്ലാഹുവിനോടുള്ള തഖ്‌വയിലധിഷ്ടിതമാണ്, അവന്റെ ശുദ്ധമായ സാന്മാര്‍ഗ്ഗിക ജീവിതവുംകൂടി ചേരുമ്പോള്‍ നാട്ടില്‍ നടമാടുന്ന പ്രശ്‌നങളെ ഒരളവോളം നിയന്ത്രിക്കാനാകും.
ദൈവികബോധത്തോടെ നമ്മുടെ മക്കളെ എങ്ങനെ വളര്‍ത്തി വലുതാക്കാം. ഇതിനുതകുന്ന ഏററവും നല്ല വഴി പ്രവാചകന് (സ) യുടെ ചര്യ പിന്തുടരുക എന്നതാണ്.
പ്രവാചകചര്യയെ ജീവിതത്തില് നടപ്പാക്കുക എന്നുളളത് ഏറ്റവും പ്രധാനമാണ്. ഒരു സമയത്ത് പ്രവാചകന്റെ(സ) ഒരു ചെറിയ പ്രവൃത്തിയെങ്കിലും നാം ജീവിതത്തില്‍ കൊണ്ടുവരാന്‍ നാം ബോധപൂര്‍വം ശ്രമിക്കണം. ഇസ്‌ലാമിക മൂല്യങ്ങളെ കുടുംബ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയര്‍ത്തിപിടിക്കുന്നതിലും ശ്രദ്ധ കാണിക്കണം. താങ്കള്‍ വല്യുപ്പയോ, ഉപ്പയോ, ഭാര്യയോ, കുറേ കുഞ്ഞുങ്ങളുടെ ഉമ്മയോ ആകുന്നതിലല്ല കാര്യം മറിച്ച് നമ്മുടെ മക്കള്‍ നമ്മെയും മറ്റുളളവരെയും ആദരിക്കുന്ന വിധത്തില്‍ അവരെ വളര്‍ത്തുകയെന്നതാണ് പ്രധാനം. പ്രത്യേകിച്ചും ആണ്‍ക്കുട്ടികള്‍ അവര്‍ മുതിര്‍ന്നവരായി കഴിഞ്ഞാല്‍ അവരാണ് നാളെയുടെ നായകന്മാരാകേണ്ടത്. അതിന് അവര്‍ക്കാവശ്യമായ ദൈവബോധം അവരില്‍ നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
No comments:
Post a Comment