രോഗിയോട് അവന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കല്‍, ഇബാദത്തിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ആരായല്‍ എന്നിവ രോഗിയെ സന്ദര്‍ശിക്കുന്നവന് സുന്നത്താവുന്നു. രോഗിക്കോ, അവന്റെ കുടുംബത്തിനോ, ബുദ്ധിമുട്ട് ഉണ്ടാകുംവിധം സന്ദര്‍ശകന്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കരുത്. എന്നാല്‍, കൂടുതല്‍ രോഗം രോഗിയുടെ അടുത്ത് തങ്ങുന്നതുകൊണ്ട് രോഗിക്ക് അത് ഗുണകരമാവുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. കാരണം രോഗമുക്തിക്ക് രോഗിയെ സഹായിക്കുന്നത് സന്തോഷം നിറഞ്ഞ കാര്യങ്ങള്‍ പരയലും മറ്റുമാണ്. അത് പോലെ തന്നെ, രോഗിയെ കൂടുതല്‍ രോഗാതുരനാക്കുന്നത് പ്രതീക്ഷയറ്റ സംസാരങ്ങളും മറ്റുമാണ്. അതിനാല്‍, ഇത്തരത്തിലുള്ള കാര്യങ്ങല്‍ രോഗിയുടെ സാന്നിധ്യത്തില്‍ സംസാരിക്കരുത്.
പ്രത്യേക തരം രോഗമുണ്ടെങ്കിലെ രോഗിയെ സന്ദര്‍ശിക്കേണ്ടതുള്ളൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. മറിച്ച്, തന്റെ സഹോദരന് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായാല്‍ പോലും അവനെ സന്ദര്‍ശിക്കണമെന്നാണ് മതം അനുശാസിക്കുന്നു. സൈദ് അര്‍ഖം(റ) പറയുന്നു: ''കണ്ണ് സംബന്ധമായി ഒരു വേദനയുണ്ടായപ്പോള്‍ പ്രവാചകന്‍(സ്വ) എന്നെ സന്ദര്‍ശിച്ചിരുന്നു.' സന്ദര്‍ശകന്‍ രോഗിയെ തൗബ.യെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യണം. രോഗാവസ്ഥയില്‍ മരണം സംഭവിക്കാന്‍ ബാധ്യതയേയെയുള്ളതുകൊണ്ട് തന്നെ, ഈ ഘട്ടത്തില്‍ തൗബക്ക് അപരിമേയമായ സ്ഥാനമാണുള്ളത്. സന്ദര്‍ശകന്‍ രോഗിയെ തന്റെ വസിയ്യത്ത് എഴുതിവെക്കല്‍ ഓര്‍മപ്പെടുത്തുകയും വേണം. കാരണം, പ്രവാചകര്‍(സ്വ) പറയുകയുണ്ടായി. തന്റെ വസ്വിയ്യത്ത് എഴുതിവെക്കാതെ ഒരു മുസ്‌ലിം രണ്ട് രാത്രി കഴിച്ചുകൂട്ടാന്‍ പാടില്ല. രോഗിയെ സന്ദര്‍ശിക്കുന്നവര്‍ രോഗിയെ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ പരമാവധി പ്രോത്സാഹിപ്പിക്കണം.
No comments:
Post a Comment