.......കുഞ്ഞിന് നല്ല പേര് വെക്കണം. ഏറ്റവും നല്ല അബ്ദുല്ല എന്നാണ്.
കുഞ്ഞിന് രണ്ടു വര്‍ഷം പൂര്‍ണമായി തന്നെ മുലകൊടുക്കണം. അത്
കുഞ്ഞിന്‍റെ നിത്യജീവിതത്തിലെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുലകുടി പൂര്‍ത്തിയാക്കാന്
ഉദ്ദേശിക്കുന്നവര്‍ രണ്ടു വര്‍ഷം പൂര്ണമായും നല്‍കട്ടെ (അല്‍ബഖറ:233)
ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് ശാരീരിക ആരോഗ്യത്തിന്
ഗുണകരമായ പോഷകാഹാരം തന്നെ നല്കണം. കളിപ്രായത്തിലെത്തുമ്പോള്‍ അനുയോജ്യമായ
കളിപ്പാട്ടങ്ങളും നാമവര്‍ക്കായി വാങ്ങിക്കൊടുക്കണം. മാനസികമായി ഒരു കുഞ്ഞിന്‍റെ
വളര്‍ച്ചയെ കളിപ്പാട്ടങ്ങള് ഏറെ സ്വാധീനിക്കുന്നുണ്ട്.
പിന്നെ ബോധം വെക്കുന്നതു മുതല്‍ കുഞ്ഞിന് പുണ്യനബിയെ
പരിചയപ്പെടുത്തണം. അത് കഴിഞ്ഞ് അല്ലാഹുവിനെയും. എന്നാല്‍ അല്ലാഹുവിനെ സൃഷ്ടകളുടെ
ദൈവമായി പരിചയപ്പെടുത്തുന്നതിന് മുമ്പ് അവനെ പരിചയപ്പെടുത്തേണ്ടത് സൃഷ്ടികളുടെ
രക്ഷിതാവായിട്ടാണ്. അവന്‍ രക്ഷിതാവാണെന്ന് കുഞ്ഞ് മനസ്സില് ഉറച്ചുകഴിഞ്ഞാല്‍
പിന്നെ അല്ലാഹു മാത്രമെ ഇലാഹായി ഉള്ളൂ എന്ന് പഠിപ്പിക്കുന്നത് സുഖകരമായിരിക്കും.
ഇക്കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചരിത്ര കഥകള്‍ പറഞ്ഞു
കൊടുക്കണം. പ്രവാചകന്മാരുടെയും മഹാന്മാരുടെയുമെല്ലാം ചരിത്രസംഭവ കഥകളായിരിക്കണം
നാമതിനായി തെരഞ്ഞെടുക്കേണ്ടത്. അതവരില്‍ നന്മയും ധര്‍മവും വളര്ത്തുന്നതിന്
സഹായകമാകും....
No comments:
Post a Comment