ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം:കാര്യപരിപാടികൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, January 13, 2018

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം:കാര്യപരിപാടികൾ

jamia nooriya ജാമിഅ നൂരിയ്യ

DOWNLOAD PDF
തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1962-ല്‍ തുടക്കം കുറിക്കപ്പെട്ടു. 

ഇവിടെ നിന്നും മൗലവി ഫാസില്‍ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്‌ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. പ്രമുഖ മുസ്‌ലിം നവോഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്‍പി. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250-ഓളം ഏക്കര്‍ സ്ഥലവും സമ്പത്തും നല്‍കി സഹായിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും ഈ സ്ഥാപനത്തിന്റെ തന്നെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സത്യധാര ദ്വൈവാരിക പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രമുഖരാണ്. ഓരോ വര്‍ഷവും നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ വെച്ചാണ് നൂറുകണക്കിന് ഫൈസികള്‍ക്ക് ബിരുദം നല്‍കുന്നത്.

ജാമിഅ നൂരിയ്യ അറബിയ്യയുടെ 55ാം വാര്‍ഷിക 53ാം സനദ് ദാന സമ്മേളനം 2018 ജനുവരി 17 മുതല്‍ 21 വരെ നടക്കും. 

No comments:

Post a Comment