സത്യത്തിൽ പലരും
മനസ്സിലാക്കിയത് വെറും അല്ലാഹുവിന്റെ സ്വിഫാത്തുകളെ വിശദീകരിച്ച സ്ഥലത്താണ്
ഇദ്ദേഹത്തിന് അപാകതകൾ പറ്റിയെന്നതാണ്. പക്ഷെ അദ്ദേഹത്തിൻറെ ഫത് വകൾ മാത്രം
നോക്കിയാൽ കാണാം അതൊരു ബിദ്അത്തുകളുടെ സമാഹരമാണെന്ന്.
നമ്മുടെ ലക്ഷ്യം ഇബ്നു
തൈമിയ്യ എന്നാ വ്യക്തിയെ ആക്ഷെപിക്കലല്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കലുമല്ല.
ഒരു പക്ഷെ അദ്ദേഹം തന്റെ അവസാന നിമിഷങ്ങളിൽ തൗബ ചെയ്യുകയും അല്ലാഹു തമ്പുരാൻ അത്
സ്വീകരിക്കുകയും അങ്ങിനെ മരണപ്പെട്ടിട്ടുമുണ്ടാവാം.
മറിച്ച് ഇവിടെ
ചെയ്യുന്നത് അദ്ദേഹ എഴുതിയത് ഒരു വിഭാഗം പണവും സ്വാധീനവും ഉപയോഗിച്ച്
പ്രചരിപ്പിക്കുന്നതുമായ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിലെ സുപ്രധാന അപാകതകളാണ്.
ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിശോദിച്ചാൽ നബി(സ) യെയും അവിടുത്തെ അഹ് ലു
ബൈത്തിനെയും വളരെ മോശമായി രീതിയിൽ ആക്ഷേപിച്ചതായി കാണാം. ഒരു മുസ്ലിമിനെ
സംബന്ധിച്ചിടത്തോളം ഇബ്നു തൈയ്യയെക്കാളും വലുത് നബി(സ) യും അവിടുത്തെ അഹ്
ലുബൈത്തുമാണ്. കൂടാതെ, നൂതനാഷയക്കാർ മുഴുവനും അവലംബമാക്കുന്നത്
ഇദ്ദേഹത്തിന്റെ പുസ്തകങ്ങളും ആശയങ്ങളെയുമാണ് (). അതാണ് ഇങ്ങനെ ഒരു നിരൂപണത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്...... .(മുഹമ്മദ് സഖാഫി പൊഴുതന)
No comments:
Post a Comment