നാമവരെ ഓർക്കണം ആ ഓർമ്മകൾ നമ്മെ നന്മയിലേക്കു നയിക്കും.. നബി കുടുംബത്തെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ നാം നബി(സ)യെത്തന്നെയാണ് സ്നേഹിക്കുന്നത്.. അല്ലാഹു ഇഷ്ടപ്പെടുന്നതും ആ സ്നേഹത്തെയാണ് ഫാത്വിമ(റ) അവരുടെ മഹത്വങ്ങളാണ് പറഞ്ഞു വരുന്നത്.. അവ പറഞ്ഞാൽ തീരില്ല..അവ വേണ്ട പോലെ പറഞ്ഞു ഫലിപ്പിക്കാൻ ഇന്നാർക്കാണ് കഴിയുക ?..
അവർ ജനിച്ച കാലഘട്ടം ഓർക്കണം അന്നത്തെ മക്കയിലെ സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കണം കുടുംബ പശ്ചാത്തലമറിയണം.. അപ്പോഴാണവരുടെ വ്യക്തിത്വത്തിന്റെ മഹത്വമറിയുക.ഫാത്വിമ (റ)യെ കുറിച്ചു രചിക്കപ്പെട്ട കവിതകൾക്കുണ്ടോ വല്ല കണക്കും ഉപ്പാക്കും മകൾക്കുമിടയിൽ നില നിന്ന സ്നേഹം അത്ഭുതത്തോടു കൂടിയല്ലാതെ അത് വർണ്ണിക്കാനാവില്ല. ആ സ്നേഹത്തെക്കുറിച്ച് അതിമനോഹരമായ കവിതകൾ വിരിഞ്ഞു മലയാള ഭാഷയിൽ പോലും പാട്ടുകളെത്ര രചിക്കപ്പെട്ടു കഥകളെത്ര പറയപ്പെട്ടു നബി(സ) യുടെ ഓമന മകളുടെ ജീവിതത്തിലേക്ക് വിനയപൂർവ്വം നമുക്ക് കടന്നു ചെല്ലാം ഇൻശാ അല്ലാഹ് ...
No comments:
Post a Comment