അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ? - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, January 8, 2018

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?
DOWNLOAD PDF

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ? : (ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍............ )

മഹതി ഫാത്തിമ (റ) യുമായി വിവാഹാലോചന നടത്തിക്കൊണ്ട് അലി (റ) പ്രവാചകരുടെ അടുത്തേക്ക്‌ വന്നു. നബി(സ) തങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട മകളായിരുന്നു ഫാത്തിമ (റ). അലി (റ) ആകട്ടെ അങ്ങേ അറ്റം ദരിദ്രനും. സ്ത്രീകളെ ആകര്ഷിപ്പിക്കുന്ന സമ്പത്തൊന്നുമില്ല അദ്ദേഹത്തിന്റെ അടുത്ത്. എന്നാലും അദ്ദേഹം അല്ലാഹുവില്‍ ദൃഡ വിശ്വാസമുള്ളവരും അവന്റെ മാര്‍ഘത്തില്‍ അടരാടുന്നവരും ആയിരുന്നു. ഉടന്‍ പ്രവാചകന്‍ (സ) തന്‍റെ പ്രിയ പുത്രിയെ അലി (റ) യുടെ താല്പര്യം അറിയിച്ചു. തനിക്ക് തൃപ്തിയുണ്ടെന്ന ഭാവത്തില്‍ അവള്‍ ഒന്നും മിണ്ടിയില്ല. അങ്ങനെ പ്രവാചകന്‍ (സ) അവര്‍ക്ക് അലി (റ) യുമായി കല്യാണം കഴിച്ചു കൊടുത്തു.മഹതിക്ക് അലി (റ) മഹറായി കൊടുത്തത്‌ തന്‍റെ അങ്കി ആയിരുന്നു. ഇതല്ലാതെ അദ്ധേഹത്തിന്റെ പക്കല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് തന്നെ നബി (സ) അദ്ദേഹത്തിനു ഹദ് യയായി കൊടുത്തതാണ് താനും. 
ഹംസ (റ) ഈ പാവനമായ വിവാഹത്തിന്‍റെ ചിലവുകളില്‍ പങ്ക് കൊണ്ടിരുന്നു. അദ്ദേഹം അന്ന് രാത്രി ഒരു ആടിനെ അറുക്കുകയും കല്യാണത്തിന് സദ്യ ഒരുക്കുകയും അതിഒലെക്ക് സഹാബതിനെ ക്ഷണിക്കുകയും ചെയ്തു. ശേഷം അവര്‍ രണ്ടു പേര്‍ക്കും വേണ്ടി പ്രവാചകന്‍ (സ) പ്രാര്‍ഥിച്ചു. 
بارك الله لك بارك الله عليك و جمع بينكما في خير 
നിനക്ക് അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ.. നിന്റെ മേല്‍ അവന്‍ ബറകത്ത് ചെയ്യട്ടെ.. നിങ്ങള്‍ രണ്ട പേരെയും അവന്‍ നന്മയിലായി ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം കല്യാണ രാത്രി ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് മംഗളം നേര്‍ന്നുകൊണ്ട് ഇങ്ങനെ പ്രാര്തിക്കല്‍ സുന്നത്തായ കാര്യമാണ്.അലി (റ) തങ്ങള്‍ക്കും ഫാത്തിമ ബീവിക്കും അല്ലാഹു സല്‍ഗുണ സമ്പന്നരായ മക്കളെ നല്‍കി. സയ്യിദതു ഫാത്തിമത് സുഹറ (റ) ഹസന്‍ (റ), ഹുസൈന്‍ (റ), ഉമ്മു കുല്സൂം (റ), സൈനബ് (റ), തുടങ്ങിയവര്‍ക്ക് ജന്മം നല്‍കുകയുണ്ടായി. പരിശുദ്ധമായ സന്താന പരമ്പരയാണത്.(islamonweb.net)


No comments:

Post a Comment