സൂറ: ഫാതിഹ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, January 7, 2018

സൂറ: ഫാതിഹ

സൂറ: ഫാതിഹ Al:Fathiha

DOWNLOAD PDF

സൂറത്ത് എന്ന അറബി പദത്തിന് ഇവിടെ അധ്യായം എന്ന് അര്‍ഥം പറയാം. സൂറ എന്നും ചിലപ്പോള്‍ ഇതിനെ ഉച്ചരിക്കും. വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ കാര്യങ്ങളുമെന്ന പോലെ സൂറകളും തനിമ പുലര്‍ത്തുന്നതാണ്. ഏറ്റം വലിയ സൂറത്തില്‍ (അല്‍ബഖറ) 286 ആയത്തുകളുണ്ടെങ്കില്‍ ഏറ്റം ചെറിയതില്‍ (അല്‍കൗസര്‍) 3 ആയത്തുകളേയുള്ളൂ. ഒരു ചെറിയ സൂറത്തില്‍ ഒന്നിലേറെ വിഷയങ്ങളുണ്ടാകാമെങ്കില്‍ ഒരു വലിയ അധ്യായത്തില്‍ ചിലപ്പോള്‍ പ്രധാനമായും ഒരു വിഷയമേ ഉണ്ടായിരിക്കൂ. അതുകൊണ്ട് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ അതിലെ അധ്യായങ്ങള്‍ മറ്റു ഗ്രന്ഥങ്ങളിലെ അധ്യായങ്ങളെപ്പോലെ വിഭാവനം ചെയ്യുന്നത് തീര്‍ത്തും അബദ്ധമായിരിക്കും. ഈ സൂറ ഖുര്‍ആനിലെ പ്രാരംഭാധ്യായമായിരിക്കയാല്‍ ഇതിന് ഫാതിഹ (പ്രാരംഭം) എന്നും ഫാതിഹത്തുല്‍കിതാബ് (ഗ്രന്ഥത്തിന്റെ തുടക്കം) എന്നും പേര് ലഭിച്ചു. തുടക്കം എന്നു വെച്ചാല്‍ ക്രോഡീകരണത്തില്‍ മാത്രമാണ്; അവതരണത്തിലല്ല. ആദ്യം അവതരിച്ചത് സൂറത്തുല്‍ അലഖ് (ഇഖ്‌റഅ്) ആണല്ലോ. എന്നാല്‍ ഇന്ന സൂറത്തിന്റെ സ്ഥാനം ഇന്നതിന്റെ മുമ്പും ഇന്നതിന്റെ ശേഷവുമാണെന്ന് തിരുനബി (സ്വ) അപ്പപ്പോള്‍ സ്വഹാബത്തിന് നിര്‍ദേശിച്ചുകൊടുത്തിരുന്നു. ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നതില്‍ മിക്ക പണ്ഡിതരും ഏകാഭിപ്രായക്കാരാണ്.

ഏഴു സൂക്തങ്ങള്‍ മാത്രമേ ഇതിലുള്ളുവെങ്കിലും അനന്തമായ അര്‍ഥസാരങ്ങള്‍ ഫാതിഹ ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആനിന്റെ ആദ്യന്തമുള്ള അന്തസ്സത്തയും രത്‌നസംഗ്രഹവുമാണിത്. വിശ്വാസം, കര്‍മം, നിയമനിര്‍മാണം, പാരത്രികവിശ്വാസം, അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, ഋജുവായ പന്ഥാവിന്റെയും വിജയത്തിന്റെയും ലബ്ധിക്ക് അല്ലാഹുവിനെ ലക്ഷ്യം വെക്കല്‍, വിശ്വാസത്തിന്റെയും സല്‍പന്ഥാവിന്റെയും സുസ്ഥിരതക്ക് അല്ലാഹുവിനോട് താഴ്മയോടെ അപേക്ഷിക്കല്‍, ദുര്‍മാര്‍ഗികളും ദൈവികക്രോധത്തിന് വിധേയരുമായ സമൂഹത്തില്‍ നിന്ന് എല്ലാ നിലക്കും അകന്നുനില്‍ക്കല്‍ തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങള്‍ ഈ സൂറയില്‍ പരാമര്‍ശവിധേയമായിക്കാണാം(
quranonweb.net)

No comments:

Post a Comment