ഒരിക്കല്‍ നബി(സ്വ)
പറയുകയുണ്ടായി. “അല്ലാഹു ഒരടിമയെ
ഇഷ്ടപ്പെട്ടാല്‍ ജിബ്രീല്‍ (അ) എന്ന മലകിനെ വിളിച്ചുകൊണ്ട് പറയും. ഞാന്‍
ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അതിനാല്‍ നിങ്ങളും സ്നേഹിക്കുക. ഉടന്‍ ജിബ്രീല്‍(അ)
അവനെ സ്നേഹിക്കുന്നു. പിന്നീട് ജിബ്രീല്‍(അ) വാനലോകത്ത് പ്രഖ്യാപിക്കും. ‘അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നു.
അകാശത്തുള്ളവരേ, നിങ്ങളും
സ്നേഹിക്കുക.’ അങ്ങനെ
ആകാശത്തുള്ളവരും അവനെ സ്നേഹിക്കും. പിന്നീട് ഭൂമിയില്‍ ഇദ്ദേഹത്തിനു വരവേല്‍പ്പ്
നല്‍കപ്പെടും” (ബുഖാരി, മുസ്ലിം, തിര്‍മുദി).
ജീവിതവിശുദ്ധിയിലൂടെ
അല്ലാഹുവിന്റെയും മലകുകളുടേയും സര്‍വ്വ ചരാചരങ്ങളുടേയും സ്നേഹത്തിനു പാത്രമാകുന്ന
ഔലിയാക്കള്‍ക്ക് അല്ലാഹു അവന്റെ പ്രത്യേകമായ കാവലേകുന്നു. അവരുമായി ആത്മീയ ബന്ധം
സ്ഥാപിച്ചവര്‍ ഒരിക്കലും നിരാശരാവേണ്ടതില്ലെന്നു ഒരു ഖുദ്സിയ്യായ ഹദീസിലൂടെ
അല്ലാഹു പഠിപ്പിച്ചതാണ്.
ലോകരക്ഷിതാവായ അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിജലങ്ങളുടെയും സ്നേഹം കൊതിക്കാത്ത ആരാണുണ്ടാവുക?
No comments:
Post a Comment