DOWNLOAD PDF
നബിതിരുമേനി(സ) പറഞ്ഞു: ''മതം ഗുണകാംക്ഷയാണ്.'' സ്വഹാബത്ത് ചോദിച്ചു: ''ആരോടൊക്കെയാണ്?'' പ്രവാചകര്‍ പ്രതിവചിച്ചു: ''അല്ലാഹുവോടും അവന്റെ കിതാബിനോടും പ്രവാചകനോടും മുസ്‌ലിംകളിലെ കൈകാര്യ കര്‍ത്താക്കളോടും, ജനങ്ങളോടും.'' (മുസ്‌ലിം) സര്‍വമനുഷ്യരോടും ഗുണകാംക്ഷയാണ് ഇസ്‌ലാം വിഭാവനംചെയ്യുന്നത്.
പ്രഥമമായി നബി(സ) പറഞ്ഞത് അല്ലാഹുവിനോടുള്ള ഗുണകാംക്ഷയാണ്. അല്ലാഹുവില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിക്കുക, അവന്റെ ഏകത്വത്തെ അംഗീകരിക്കുക, അവനനുയോജ്യമല്ലാത്ത കാര്യങ്ങളില്‍ നിന്ന് അവനെ പരിശുദ്ധനാക്കുക, അവന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുക, അവന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുക, വിരോധിച്ച കാര്യങ്ങള്‍ വര്‍ജിക്കുക തുടങ്ങിയവ അല്ലാഹുവിനോടുള്ള ഗുണകാംക്ഷയില്‍ പെടുന്നു. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക, മറ്റു ഗ്രന്ഥങ്ങളോട് അതിനെ സാദൃശ്യപ്പെടുത്താതിരിക്കുക, അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക, ഏകാഗ്രതയോടെ പാരായണം പതിവാക്കുക -ഇപ്രകാരമാണ് ഖുര്‍ആനോടുള്ള ഗുണകാംക്ഷ. അല്ലാഹുവിന്റെ പ്രവാചകന്റെ മാതൃക പിന്തുടരുക, അവിടുത്തെ ചര്യ പ്രചരിപ്പിക്കുക, പ്രവാചകനെ സ്‌നേഹിക്കുക, അവിടുത്തെ വിജ്ഞാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുക. തിരുദൂതരോടുള്ള ഗുണകാംക്ഷ ഇങ്ങനെ പോവുന്നു. ഭരണകര്‍ത്താക്കളെ അനുസരിക്കുക, അവര്‍ക്ക് നന്‍മ ചെയ്യുക, അവരുടെ ന്യൂനതകള്‍ മറച്ചുവെക്കുക തുടങ്ങിയവ മുസ്‌ലിം നേതൃത്വത്തോടുള്ള ഗുണകാംക്ഷയില്‍ പെടുന്നു. ഈ ഹദീസില്‍ നബി(സ) അവസാനമായി പറഞ്ഞതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നാണ് സാധാരണ ജനങ്ങളോടുള്ള ഗുണകാംക്ഷ
No comments:
Post a Comment