ആദം നബിക്കും നൂഹ്
നബിക്കുമുടയില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഉലുല്‍ അസ്മില്‍പ്പെട്ട
ആദ്യത്തെ പ്രവാചകനായ നൂഹ് നബിക്കാണ് ഏറ്റവും കൂടുതല്‍ ഉപദ്രവമേല്‍ക്കേണ്ടി വന്നത്.
ബഹുദൈവവിശ്വാസം കൊടുകുത്തി വാണിരുന്ന സമൂഹത്തിനിടയിലേക്കാണ് ഏകദൈവ സന്ദേശവുമായി
അദ്ദേഹം ചെല്ലുന്നത്. എങ്ങിനെയാണ് ആ
സമൂഹത്തിലേക്ക് ബിംബാരാധന കടന്നു വന്നതെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു. 'സച്ചരിതരായ ആളുകള്‍ മരണപ്പെട്ട
വേളയില്‍ അവരെ അനുകരിക്കാനും ഓര്‍ക്കാനും വേണ്ടി അവരുടെ ചിത്രങ്ങള്‍ വരച്ച്
സൂക്ഷിക്കുകയും, അവരുടെ ഖബറിടങ്ങള്‍ക്കു മുകളില്‍ പള്ളികള്‍
നിര്മ്മിക്കുയും ചെയ്തു. കാലക്രമത്തില്‍ അത് ആരാധനയിലേക്ക് തിരിയുകയാണുണ്ടായത്.
വദ്ദ്, സുവാഅ്, യഊസ്, യഊഖ്, നസ്റ് തുടങ്ങിയ സച്ചരിതരുടെ പ്രതിമകളാണ്
ഇങ്ങനെ ആരാധക്കപ്പെട്ടവയില്‍ പ്രമുഖമായത്. ഈ ആരാധന വഴിവിട്ട സന്ദര്‍ഭത്തിലാണ് അവരെ
നേര്‍വഴിയിലാക്കാന്‍ നൂഹ് നബിയെ അല്ലാഹു അയച്ചത്.
950 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍
തന്നാല്‍ കഴിയും വിധം ജനങ്ങളെ ദൈവസരണിയിലേക്ക് ക്ഷണിക്കാന്‍ വ്യതിരിക്ത മാര്‍ഗങ്ങള്‍
അദ്ദേഹം അവലംബിച്ചു. രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും പ്രബോധനപ്രവര്‍ത്തനങ്ങള്‍
നടത്തിയെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ നാട്ടുകാര്‍ തയാറായില്ല. കല്ലുപോലെ
ഉറച്ചുപോയ ഹൃദയങ്ങള്‍ അലിഞ്ഞില്ല. ഒരു കണ്ണും അശ്രുകണങ്ങള്‍ പൊഴിച്ചില്ല. അവര്‍അന്ധരും
ബധിരരും മൂകിരുമായിത്തീര്‍ന്ന പോലെയായി
Tuesday, January 23, 2018
നൂഹ് നബി (അ)ചരിത്രം
Tags
# ഇസ്ലാം
# ചരിത്രം
# പ്രവാചകന്മാർ
Share This
About ISLAMIC BOOKS MALAYALAM PDF
പ്രവാചകന്മാർ
Labels:
ഇസ്ലാം,
ചരിത്രം,
പ്രവാചകന്മാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment