സ്വലാഹുദ്ദീന്‍ അയ്യൂബി ജീവിതവും പോരാട്ടവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, January 23, 2018

സ്വലാഹുദ്ദീന്‍ അയ്യൂബി ജീവിതവും പോരാട്ടവും

സ്വലാഹുദ്ദീന്‍ അയ്യൂബി ജീവിതവും പോരാട്ടവും

DOWNLOAD PDF
മലവെള്ളപ്പാച്ചിലിനു സമാനം കുരിശു ഭീകരര്‍ ആര്‍ത്തലച്ചു വരികയും അവരുടെ തിണ്ണമിടുക്കില്‍ മുസ്‌ലിം ലോകം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തപ്പോഴാണ് ഒരു നിയോഗം പോലെ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അമരത്തെത്തുന്നത്. ജ്ഞാനവും ബുദ്ധിയും തഖ്വയും വിശ്വാസ ദാര്‍ഢ്യവും കൈമുതലാക്കി അദ്ദേഹം മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ചരിത്രം വഴിമാറി. ക്രൂരരായ ശത്രുക്കള്‍ അടിയറവു പറയുകയും ഖുദ്സില്‍ വീണ്ടും വാങ്കൊലി മുഴങ്ങുകയും ചെയ്തു. അയ്യൂബിയെ കുറിച്ച് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണിവ.
സ്വലാഹുദ്ദീന്‍ അയ്യൂബി (1137-1193). ആ പേര് കേള്‍ക്കുമ്പോഴേക്കും ബൈതുല്‍മുഖദ്ദസിന്റെ താഴികക്കുടങ്ങള്‍ ഇപ്പോഴും പുളകം കൊള്ളുന്നുണ്ടാവും. മുസ്ലിം ലോകത്തിന് മറക്കാനാവത്തതാണ് ആ നാമം. ആദ്യഖിബലയുടെ മോചനത്തിനായി ഇന്നും മുസ്ലിം ലോകം ഒരു രണ്ടാം അയ്യൂബിക്കായി കേണുകൊണ്ടിരിക്കുകയാണ്.
ഈജിപ്തിലും സിറിയയിലുമായി വികസിച്ചുകിടന്നിരുന്ന അയ്യൂബി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു സ്വലാഹുദ്ദീന്‍. ഇറാഖിലെ തിക്രീതില്‍ 1137ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സല്‍ജൂഖി ഭരണാധിപനായ നൂറുദ്ദീന്റെ കൂടെ പത്ത് വര്‍ഷത്തോളം കഴിഞ്ഞ അദ്ദേഹം സൈനികപാഠങ്ങളെല്ലാം അഭ്യസിച്ചുകഴിഞ്ഞിരുന്നു. ഈജിപ്തില്‍ ഫാതിമികള്‍ക്കെതിരെ നടന്ന പല മുന്നേറ്റങ്ങളിലും സ്വലാഹുദ്ദീന്‍ തന്റെ കഴിവും പ്രാപ്തിയും തെളിയിച്ചു. നൂറുദ്ദീന്‍ മരണപ്പെട്ടതോടെ ഈജിപ്തിന്റെ ഭരണം അയ്യൂബിയുടെ കൈകളിലെത്തി. 1171ലായിരുന്നു അത്. അതോടെ അയ്യൂബി രാജകൂടത്തിന്റെ തുടക്കം കുറിക്കപ്പെടുക കൂടിയായിരുന്നു.

No comments:

Post a Comment