ഹൃദയമാണ് അല്ലാഹുവിനെ അറിയുന്നതും അവനിലേക്ക് അടുപ്പിക്കുന്നതും അല്ലാഹുവിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും അധ്വാനിക്കുന്നതും ഹൃദയം തന്നെ. എന്നു മാത്രമല്ല അല്ലാഹുവില്‍ നിന്നുള്ള ജ്ഞാന വെളിപ്പാടുകള്‍ ഉണ്ടാകുന്നത്് ഹൃദയത്തിലേക്കാണ്. മറ്റ് അവയവങ്ങള്‍ ഹൃദയത്തിന്റെ ആജ്ഞാനിവര്‍ത്തികള്‍ മാത്രം. ഒരു ഉടമ തന്റെ അടിമയോട് പെരുമാറുന്നത് പോലെ, അല്ലെങ്കില്‍ ഒരു ഭരണകര്‍ത്താവ് തന്റെ ഭരണീയരെക്കൊണ്ട് സേവനം ചെയ്യിക്കുന്നത് പോലെ ഹൃദയം മറ്റു അവയവങ്ങളെ ജോലി ചെയ്യിപ്പിക്കുകയും സേവനം നടത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യത നേടുന്നതും അത് മൂലം ഉന്നതമായ വിജയം വരിക്കുന്നതും അവനെതൊട്ട് തടയ്യുന്നതും പരാജയമേല്‍ക്കുന്നതുമെല്ലാം ഹൃദയം തന്നെയാണ്. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ‘ ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. ആത്മാവിനെ കറപുരട്ടിയവന്‍ നഷ്ടത്തിലാവുകയും ചെയ്തു. നബി(സ്വ) പഠിപ്പിക്കുന്നു: ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്ന്ായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അത് ഹൃദയമാണ്. ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്. ഒന്ന്, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.
Thursday, December 21, 2017
ഹൃദയം നാലു വിധം: Hadia Khuthba notes
Subscribe to:
Post Comments (Atom)
No comments:
Post a Comment