ശംസുല് ഉലമ പാണ്ഡിത്യത്തിന്റെ നിറവെളിച്ചം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, December 24, 2017

ശംസുല് ഉലമ പാണ്ഡിത്യത്തിന്റെ നിറവെളിച്ചം

ശംസുല് ഉലമ പാണ്ഡിത്യത്തിന്റെ നിറവെളിച്ചം


DOWNLOAD PDF
ധീരനായിരുന്നു പ്രഭാഷകനായ ശംസുല്‍ഉലമ. 1951 മുതലാണ് ശംസുല്‍ ഉലമയെന്ന പ്രഭാഷകന്റെ മൂര്‍ച്ച കേരളമറിയുന്നത്. കോഴിക്കോട് ജില്ലയിലെ പൂനൂരില്‍ മുജാഹിദ് നേതാക്കളായ അലവി മൗലവിയും പറപ്പൂര്‍ മൗലവിയും നിരന്തരം നടത്തി വന്ന സലഫി മിഷണറി പ്രവര്‍ത്തനങ്ങളുടെ ഫലമായി മേഖലയിലെ പരമ്പരാഗത ഇസ്‌ലാം ആടിയുലഞ്ഞ സമയത്തിലായിരുന്നു ഒരവദൂതന്റെ ഇടിമുഴക്കം പോലെ ശംസുല്‍ഉലമ വെളപ്പെടുന്നത്. ബദ്‌രീങ്ങളെ രക്ഷിക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ കാക്കണേ എന്നിങ്ങനെ മരണപ്പെട്ടവരോട് സഹായം തേടുന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടോ എന്ന മൗലവിമാരുടെ ഉന്നം വെച്ച ചോദ്യങ്ങള്‍ സാധാരണക്കാരെ നന്നായി സ്വാധീനിച്ചിരുന്നു. അന്നത്തെ മിക്ക സമ്പന്നന്മാരും സലഫി പക്ഷത്തേക്ക് സ്വാഭാവികമായും ആകൃഷ്ടരായി. പതി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, റഷീദുദ്ദീന്‍ മൂസ മുസ്ല്യാര്‍ തുടങ്ങിയ അന്നത്തെ സുന്നി പ്രതിരോധ വചസ്സുകള്‍ക്ക് സാധാരണക്കാരുടെ പ്രായോഗിക യുക്തിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര സാധിക്കാതെ പോയത് സുന്നികളുടെ ആത്മ വിശ്വാസത്തെ സാരമായും ബാധിച്ചു. മറുപടി പറയാന്‍ ആര്‍ജ്ജവമുള്ള സുന്നി പണ്ഡിതനു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് മുപ്പതിന്റെ തൊട്ടു ചുവച്ചില്‍ നില്‍ക്കുന്ന ഇകെ അബൂബക്കര്‍ മുസ്ല്യാരിലായിരുന്നു. സുന്നി പക്ഷത്തെ പൗര പ്രമാണിമാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും സാഹചര്യത്തിന്റെ സന്നിഗ്ദാവസ്ഥ തൊട്ടറിഞ്ഞ അദ്ദേഹം സ്വയം പോരാളിയായി രംഗത്ത് വരികയായിരുന്നു. സ്വന്തം തന്നെ മുതലാളിമാരെ കണ്ട് വാഴത്തടകള്‍ കൊണ്ട് വേദി ഉയര്‍ത്തുകയും പ്രചരണം നടത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹം. അധികപേര്‍ക്കും അപരിചിതനായ യുവപണ്ഡിതന്റെ ആവേശം കണ്ട് ആളുകള്‍ ഒത്തു കൂടി . ആദ്യ ദിവസം പ്രഭാഷണത്തിന് മുമ്പ് ‘യാ അക്‌റമ’ ചൊല്ലിയത് അദ്ദേഹം തന്നെയായിരുന്നു. സുന്നി പക്ഷത്തെ വിഷയാവതാരകനെ പ്രതീക്ഷിച്ചിരുന്ന സദസ്സിന്റെ മുമ്പിലേക്ക് വന്നത് മുഖ്യ സംഘാടകനായ ശംസുല്‍ ഉലമ തന്നെയായിരുന്നു(islamorbit.com)

No comments:

Post a Comment