ആത്മീയരംഗത്തെ ഉന്നമനത്തിനു ഏറെ പ്രാധാന്യം നല്കിയ വളരെ വലിയ മഹാനാണ് ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). ഖാദി മുഹമ്മദ് (റ) എന്നവര്‍ ആ മഹാന്റെ ചരിത്രവും കറാമതുകളും മഹത്ത്വങ്ങളും സുന്ദരമായി കാവ്യരൂപത്തില്‍ കോര്‍ത്തിണക്കിയതാണ് മുഹ്യിദ്ദീന് മാല. അറബി മലയാളത്തിലെ പ്രഥമ രചനയായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്.
മരണപ്പെട്ടവരുടെ ഗുണങ്ങള്‍ എടുത്തു പറയുന്നതും മഹാന്മാരെ സ്മരിക്കുന്നതും അവരെ വാഴ്ത്തുന്നതും സല്‍കര്‍മ്മങ്ങളാണ്. അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നതിന്റെ ഭാഗമാണ് അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നവരെ സ്നേഹിക്കലും. അവരുടെ ഗുണങ്ങളും സ്വഭാവങ്ങളും പാടുന്നതും പറയുന്നതും അവരോടുള്ള സ്നേഹ പ്രകടനങ്ങളാണ്. അത്തരം സദസ്സുകളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കാം. സര്‍വ്വോപരി അത്തരം മഹാന്മാരുടെ സ്വഭാവ ഗുണങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താനും അത് സഹായിക്കും.
തസവ്വുഫിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായ, അതിന്രെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ച, ആത്മീയ പരിപാലനത്തിന്റെ അതികായനായ മുഹ്യിദ്ദീന് ശൈഖ് (റ)വിനു, സൂഫീ ധാരയിലൂടെ ജീവിച്ചു പോന്ന കേരള മുസ്ലിംകള്ക്കിടയില് പ്രത്യേകമായ സ്ഥാനവും ബഹുമാനവുമുണ്ട്. അതിനാല്‍ തന്നെ സമകാലീന സാഹിത്യങ്ങളില്‍ ഏറെ മികച്ചു നിന്ന മുഹ്യിദ്ദീന് മാലക്ക് അവര്‍ക്കിടയില്‍ അസാമാന്യമായ പ്രചാരവും സ്വീകാര്യതയും ലഭിക്കുകയും അത് സ്ഥിരമായി പാരായണം ചെയ്തു പോരുകയും ചെയ്തു. ഈ പാരമ്പര്യം പരമ്പരാഗത മുസ്ലിം കൈരളി ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നു.(ബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍)
Wednesday, December 20, 2017
മുഹ്യിദ്ദീന് മാല
Tags
# ഇസ്ലാം
# ദിക്ർ ദുആ
# മദ്ഹ്
# മാല-മൗലിദ്
Share This
About ISLAMIC BOOKS MALAYALAM PDF
മാല-മൗലിദ്
Labels:
ഇസ്ലാം,
ദിക്ർ ദുആ,
മദ്ഹ്,
മാല-മൗലിദ്
Subscribe to:
Post Comments (Atom)
No comments:
Post a Comment