ഇമാം ഗസ്സാലി(റ) അദ്ദേഹത്തിന്റെ ഇഹ്യാ ഉലൂമുദ്ധീൻ എന്ന ഗ്രന്ഥത്തിൽ ഒരു മഹാനെ കുറിച്ച് പറയുന്നു:
സ്വയം പഠിക്കുന്ന രീതിയിലായിരുന്നു ആദ്യമൊക്കെ ഞാൻ ഖുർആൻ പഠിച്ചിരുന്നത്, അന്നൊന്നും വലിയ താല്പര്യം എനിക്കതിൽ തോന്നിയിരുന്നില്ല.
പിന്നീട് നബി (സ) യിൽ നിന്ന് നേർക്ക് നേർ കേട്ടു പഠിക്കുന്ന ഭാവത്തിൽ ഞാൻ പഠിക്കാൻ തുടങ്ങി ,
അന്നേരം പഠനം എളുപ്പമായി തീർന്നു.
പിന്നീട് ജിബ്രീൽ (അ) നേരിട്ട് ഓതി തരുന്നു എന്ന് സങ്കൽപ്പിച്ച് പഠനം തുടർന്നു, അതൊരു അനിർവ്വചനീയമായ അനുഭൂതി തന്നെയായിരുന്നു.
അതും കഴിഞ്ഞ് അല്ലാഹു എന്നോട് സംസാരിക്കുകയാണെന്ന മട്ടിലായി അടുത്ത പoന രീതി,
അതിലൂടെ വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ മധുരിമ എന്താണെന്ന് അനുഭവിച്ചറിയുകയായിരുന്നു ഞാൻ.
ഖുർആൻ നമ്മോട് പറയുന്നതെന്താണെന്ന് ഉൾക്കൊണ്ട് തന്നെയാവണം നാം ഖുർആനിനെ പഠിക്കേണ്ടത് , സർവ്വാധിപനായ റബ്ബ് നമ്മോടു നേരിട്ടു സംസാരിക്കുകയാണെന്നു കൂടി ഓർത്തു കൊണ്ട് പാരായണം ചെയ്യുക.
No comments:
Post a Comment