Hadia Khuthba notes അനസ്(റ)വിന്റെ സഹോദരനായ അബൂഉമൈറിന്റെ സംഭവവും ചരിത്രം ഓര്‍ത്തുവെക്കുന്നു. കൊച്ചുകുട്ടിയായിരുന്ന അബൂഉമൈറിന് ഒരു കിളിയുണ്ടായിരുന്നു. നുഗൈര്‍ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പ്രവാചകര്‍ അബൂഉമൈറിനെ കാണുമ്പോഴെല്ലാം നുഗൈറിന്റെ വിശേഷം തിരക്കുമായിരുന്നു. ഒരു ദിവസം പ്രവാചകര്‍ നടക്കുന്ന വഴിയില്‍ അബൂഉമൈറിനെ കണ്ടു. അവന്റെ മുഖത്ത് എന്തോ വിഷമമുള്ള പോലെ പ്രവാചകര്‍ക്ക് തോന്നി. അവിടുന്ന് ചോദിച്ചു, അബൂഉമൈര്‍, എന്തൊക്കെയുണ്ട് നുഗൈറിന്റെ വിശേഷം. അബൂഉമൈര്‍ സങ്കടത്തോടെ പറഞ്ഞു, റസൂലേ, നുഗൈര്‍ മരിച്ചുപോയി. അബൂഉമൈറിന്റെ സങ്കടവും മാനസികാവസ്ഥയും പ്രവാചകര്‍ മനസ്സിലാക്കി. അല്പനേരം, കിളിയുടെ വേര്‍പാടില്‍ ആശ്വസിപ്പിച്ച് കൊണ്ട് അബൂഉമൈറിനോടൊപ്പം ചെലവഴിച്ചു. അബൂഉമൈറിന് എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും തോന്നി. പ്രബോധനപ്രവര്‍ത്തനങ്ങളും യുദ്ധചര്‍ച്ചകളുമെല്ലാം സഗൌരവം നടത്തുന്ന അതേ പ്രവാചകര്‍(സ്വ)യാണ് ഒരു കൊച്ചുകുട്ടിയുടെ കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്ക് കാതോര്‍ക്കുന്നതും ആവശ്യമായ സമയം അവരോടൊപ്പം ചെലവഴിക്കുന്നതും.
Friday, December 8, 2017
റബീഉല്‍ അവ്വല്‍: നബിയെ അറിയാന്‍
Tags
# ഇസ്ലാം
# മുത്ത് റസൂൽ (സ )
Share This
About ISLAMIC BOOKS MALAYALAM PDF
മുത്ത് റസൂൽ (സ )
Labels:
ഇസ്ലാം,
മുത്ത് റസൂൽ (സ )
Subscribe to:
Post Comments (Atom)
No comments:
Post a Comment