.....ഇസ്ലാമിക പ്രബോധനത്തിന് ആധുനിക സംവിധാനങ്ങൾ മുസ്ലിം സംഘടനകളും പണ്ഡിതന്മാരും പരമാവതി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇന്റർനെറ്റിന്റെ കാര്യമെടുക്കുകയാണെങ്കിൽ തന്നെ ധാരാളം ഇസ്ലാമിക വെബ്സൈറ്റുകളൊക്കെ ലഭ്യമാണെങ്കിലും വിശ്വസിക്കാൻ കൊള്ളാവുന്നതും ഉപയോഗപ്രദമായതും വിരലിലെണ്ണാവുന്നത് മാത്രം. ഇന്ന് ബുക്സുകളും മറ്റും വാങ്ങിക്കാൻ ധാരാളം e-commerce വെബ്സൈറ്റുകൾ ഉണ്ടെങ്കിലും കിതാബുകളും കിതാബുകളുടെയൊക്കെ പരിഭാഷകളും ഓൺലൈൻ വഴി കിട്ടാൻ പ്രയാസമാണ് എന്നതും സങ്ക ടകരമായ കാര്യമാണ്. പ്രമുഖ വെബ്സൈറ്റുകൾ പലതും വികല ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുന്നതാണ്. മലയാളത്തിന്റെ കാര്യമാണ് വളരെ പരിതാപകരം. എങ്കിലും islamonweb.net, swalihath.com തുടങ്ങി ചില വെബ്സൈറ്റുകളും ചില ബ്ലോഗുകളും ഇതിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു.....
.....ഇസ്‌ലാമിക പ്രബോധന മേഖലയില്‍ അന്തര്‍ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ അവലംബിക്കുന്ന പ്രധാന മാധ്യമമാണ് പ്രസിദ്ധീകരണങ്ങള്‍. ആയിരക്കണക്കിന് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളുടെതായിട്ട് പുറത്തിറങ്ങുന്നുണ്ട്. ഒരു ലഘുപരിചയത്തിനായി ചില പേരുകള്‍ കാണുക: എക്കോ ഓഫ് ഇസ്‌ലാം (ഇറാനില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നു.), ക്രസന്റ് ഇന്റര്‍ നാഷ്‌നല്‍ (ലണ്ടന്‍), മുസ്‌ലിം എജ്യുക്കേഷന്‍ കോര്‍ട്ടര്‍ലി (കാംബ്രിഡ്ജ് ഇസ്‌ലാമിക് അക്കാദമി), ഹംദര്‍ദ് ഇസ്‌ലാമികസ് (പാകിസ്താന്‍, ഹംദര്‍ദ് ഫൗണ്ടേഷന്‍), മജല്ലത്തുല്‍ അസ്ഹര്‍ (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി), മജല്ലത്തുല്‍ ജാമിഅത്തില്‍ ഇസ്‌ലാമി (മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി), റേഡിയന്‍സ് ന്യൂസ് വീക്ക്‌ലി (ഡല്‍ഹി), അല്‍ രിസാല (ഈജിപ്ത് ഔഖാഫ് മിനിസ്ട്രി), അല്‍ ബഅസുല്‍ ഇസ്‌ലാമി (ലക്‌നോ). അശ്ശര്‍ഖുല്‍ ഔസഥ്, അല്‍ ബയാന്‍, അന്നദ്‌വ, അല്‍ ഉഖ്ഖാള്, അല്‍ ബിലാദ്, അല്‍ അഹ്‌റാം, അല്‍ വഥന്‍, അല്‍ ജസീറ, ഖലീജ് ടൈംസ്, അറബ് ന്യൂസ് തുടങ്ങിയവ മുസ്‌ലിം ലോകത്തെ വിഖ്യാതമായ ദിന പത്രങ്ങളാണ്(islamonweb.net)
No comments:
Post a Comment