ഹയാതീ ഖൈറുന്‍ ലകും.. വ മമാതീ ഖൈറുന്‍ ലകും..’ എന്റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഗുണമാണെന്നാണ് തിരുവചനം. എന്നാലും ആ പൂമുത്ത് ഭൂലോക വാസം വെടിഞ്ഞപ്പോഴുള്ള കണ്ണീരില്‍ കുതിര്‍ന്ന മദീനയുടെ പരിതസ്ഥിതി ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. ചരിത്രം കരഞ്ഞ നിമിഷങ്ങളായിരുന്നുവത്.. തിരു വഫാത്തില്‍ വ്യസനിച്ച് ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും കൊണ്ട് മദീന മുഖരിതമായിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ ഊരിപ്പിടിച്ച വാളുമായി ഉമറുബ്നുല്‍ ഖത്താബ്(റ) മദീനയാകെ റോന്തു ചുറ്റിയത്.. ‘എന്റെ ഹബീബ് മരിച്ചുവെന്നാരെങ്കിലും പറഞ്ഞാല്‍ അവന്റെ തല ഞാനറുക്കുമെ’ന്ന് ഭീഷണി മുഴക്കിയത്.. തിരുനിബിയുടെ വഫാത്തിന്റെ വാര്‍ത്ത കേട്ട് പലരും മരുമണലില് ബോധമറ്റു വീണത്.. മരം കയറിയവര്‍ തലചുറ്റി നിലം പതിച്ചത്.. പലര്‍ക്കും ബുദ്ധിയുടെ വെളിവു തെറ്റിയത്.. ബാങ്കൊലി മുഴക്കുന്ന ബിലാലിന്റെ കണ്ഠമിടറിയത്.. പലരും കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചത്.. ഇങ്ങനെയെത്രയോ സംഭവങ്ങള്‍..
Tuesday, December 5, 2017
വഫാത്തുന്നബി (സ)
Tags
# ഇസ്ലാം
# പ്രവാചകന്മാർ
# മുത്ത് റസൂൽ (സ )
Share This
About ISLAMIC BOOKS MALAYALAM PDF
മുത്ത് റസൂൽ (സ )
Labels:
ഇസ്ലാം,
പ്രവാചകന്മാർ,
മുത്ത് റസൂൽ (സ )
Subscribe to:
Post Comments (Atom)
No comments:
Post a Comment