സുലൈമാന്‍ നബി (അ) യുടെ ഭരണകാലത്ത് ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം എത്തിക്കാമെന്ന് പറഞ്ഞ പണ്ഡിതന്‍ സ്ഥിരമാക്കിയിരുന്ന ഒരു ദിക്ര്‍ പ്രതിപാദിക്കുന്നുണ്ട്. ആ ദിക്ര്‍ ഏതാണ്? വിശുദ്ധ ഖുര്‍ആനിലെ സൂറതുന്നംലിലാണ് ഈ പരാമര്‍ശം വരുന്നത്. ഗ്രന്ഥത്തില്‍നിന്നുള്ള വിവരം കൈവശമുള്ള ഒരു വ്യക്തിയെന്നാണ് ഖുര്‍ആന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. ആസഫുബ്നുബര്‍ഖിയാ എന്ന സച്ചരിതനായ ഒരു മനുഷ്യനായിരുന്നു അത് എന്നാണ് ഭൂരിഭാഗ മുഫസിറുകളും പറയുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അതിമഹത്തായ ഒന്നുണ്ടെന്നും അതാണ് ഇസ്മുല്‍അഅ്ളം എന്നറിയപ്പെടുന്നതെന്നുമാണ് പണ്ഡിതമതം. അത് ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉടനെ ഉത്തരം ലഭിക്കുന്നതാണ്. അദ്ദേഹത്തിന് ഇസ്മുല്‍അഅ്ളം അറിയാമായിരുന്നെന്നും അത് ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫ ലമാണ് ഞൊടിയിട നേരം കൊണ്ട് സിംഹാസനം എത്തിക്കാന്‍ സാധിച്ചതെന്ന് തഫ്സീറുകളില്‍ കാണാം. അദ്ദേഹം പ്രാര്‍ത്ഥിച്ച ഇസ്മുല്‍അഅ്ളം ഏതാണെന്നതില്‍ വിവിധാഭിപ്രായങ്ങളുണ്ട്. യാദല്‍ജലാലി വല്‍ഇക്റാം ആണെന്നും യാ ഹയ്യു യാ ഖയ്യൂം ആണെന്നും അഭിപ്രായങ്ങളുണ്ട്, വേറെയും പല അഭിപ്രായങ്ങളും പല മുഫസിറുകളും രേഖപ്പെടുത്തുന്നുണ്ട്( അബ്ദുല്‍ മജീദ് ഹുദവി :islamonweb.net )
Monday, December 11, 2017
സുലൈമാൻ നബി (അ)
Tags
# ഇസ്ലാം
# ചരിത്രം
# പ്രവാചകന്മാർ
Share This
About ISLAMIC BOOKS MALAYALAM PDF
പ്രവാചകന്മാർ
Labels:
ഇസ്ലാം,
ചരിത്രം,
പ്രവാചകന്മാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment