ശൈഖുനാ ഫരീദ് ബാവ (ഖ) യുടെ വഹ്ദത്ത് മാല: മഅശൂഖ് മസ്താന്റെ വരികൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, December 12, 2017

ശൈഖുനാ ഫരീദ് ബാവ (ഖ) യുടെ വഹ്ദത്ത് മാല: മഅശൂഖ് മസ്താന്റെ വരികൾ

 ശൈഖുനാ ഫരീദ് ബാവ (ഖ) യുടെ വഹ്ദത്ത് മാല: മഅശൂഖ് മസ്താന്റെ വരികൾ
DOWNLOAD PDF
....പൊടിപിടിച്ച ജനല്‍ ചില്ലിലൂടെ നോക്കിയിട്ട് അയല്‍വീട്ടില്‍ അലക്കിയിട്ട വസ്ത്രങ്ങളിലെ ചെളിയെ കുറിച്ച് ആക്ഷേപമുന്നയിച്ച സ്ത്രീയുടെ കഥ വളരെ പ്രസിദ്ധമാണ്. അവളുടെ ഭര്‍ത്താവ് ജനല്‍ ചില്ലുകള്‍ വൃത്തിയാക്കിയപ്പോള്‍ ചെളി പിടിച്ചത് അയല്‍വീട്ടില്‍ തൂക്കിയിട്ട വസ്ത്രങ്ങളിലായിരുന്നില്ല, സ്വന്തം വീടിന്റെ ജനല്‍ചില്ലിലായിരുന്നു എന്നവര്‍ മനസ്സിലാക്കി. ആളുകള്‍ക്ക് നേരെ എത്രയെത്ര ആരോപണങ്ങളാണ് നാം ഉന്നയിക്കാറുള്ളത്! സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ പലപ്പോഴും കുഴപ്പം അവര്‍ക്കല്ല, നമുക്കാണെന്ന് കണ്ടെത്താന്‍ കഴിയും. ജനങ്ങളാണ് നമുക്ക് സന്തോഷം പകരുന്നതും നമ്മുടെ ദുഖത്തിന്റെ കാരണക്കാരുമെന്നാണ് മിക്കപ്പോഴും നാം കരുതുന്നത്. എന്നാല്‍ നമ്മുടെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും കാരണക്കാര്‍ നാം തന്നെയാണെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ ബോധ്യമാകും. ജനങ്ങളുടെ തൃപ്തി നിനക്ക് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണ്, അല്ലാഹുവിന്റെ തൃപ്തി ഒരുകാരണവശാലും ഉപേക്ഷിക്കാനാവാത്ത ലക്ഷ്യവും എന്നു പറയുന്നത് ഏറെ അര്‍ഥവത്താണ്. ഇഹത്തിലും പരത്തിലും മനുഷ്യന് സന്തോഷം പകരാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് അവനൊരു മൂല്യാധിഷ്ടിത വ്യവസ്ഥയുണ്ടായിരിക്കുക എന്നത്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് അവന് വിഷയമാവുകയില്ല. ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനല്ല, തന്റെ നാഥനെ തൃപ്തിപ്പെടുത്തുന്നതിനായിരിക്കും അവന്‍ പ്രാധാന്യം നല്‍കുക....

No comments:

Post a Comment