🔸വേണ്ടുന്നതാണേ കൈവശം 'മിസ് വാക്ക് 🔸അതുകൊണ്ട് പല്ല് നീ തേക്കലും പതിവാക്ക്. 🔸കഫക്കെട്ട് നീങ്ങാനെപ്പൊഴും അത് നല്ലതാ. 🔸അതു പോലെ കണ്ണിൻ കാഴ്ചയും കൂട്ടുന്നതാ. 🔸വളയാതെ മുതുകും നീണ്ടു തന്നിരിക്കുന്നതാ. 🔸അധിവേകമിൽ നരയും വരാതിരിക്കുന്നതാ. 🔸ബുദ്ധിക്ക് നല്ല വളർച്ചയും നൽകുന്നതാ. 🔸ഇതു ഭക്ഷണം ദഹിപ്പിക്കുവാനുതകുന്നതാ. 🔸പല്ലിന്റെ വേദന നീങ്ങുവാനും നല്ലതാ. 🔸സംസാരമെല്ലാം വ്യക്തമായ് തിരിയുന്നതാ. 🔸അതുമാത്രമല്ലിത് കുഷ്ഠരോഗം കാക്കുമേ. 🔸കുടലെപ്പൊഴും ഇത് കൊണ്ട് ശുദ്ധി ലഭിക്കുമേ. 🔸മിസ് വാക്ക് ചെയ്ത് നമസ്കരിക്കൽ വേണ്ടതാ. 🔸ഇരുപത്തി ഏഴധികം ഫലം അതിനുള്ളതാ. 🔸അം ലാക്ക്, കണ്ടാൽ ഹസ്തദാനം ചെയ്യുമേ. (മലക്കുകൾ) 🔸മുഖവും പ്രസന്നതയാൽ ശരിക്ക് തിളങ്ങുമേ. 🔸മൗത്തിന്റെ വേദന ലളിതമായ് തീരുന്നതാ. 🔸'സമയം' ശഹാദത്തോർക്കുവാനുതകുന്നതാ. 🔸ഖബറിൽ വിശാലതയും ലഭിക്കാൻ നല്ലതാ. 🔸സന്തോഷമായ് മരിക്കുന്നതിന്നുതകുന്നതാ. 🔸ഇതിനുള്ള ശ്രേഷ്ഠത എണ്ണിയാൽ പെരുത്തുണ്ട്. 🔸അത് എഴുപതിൽ പുറമുള്ളതായ് കണക്കുണ്ട്. 🔸മൗത്തെ ന്ന രോഗമൊഴിച്ച് സകലതിനും ഇത് 🔸പറ്റുന്നതാണെന്നാ ഹദീസിൽ വന്നത്. 🔸ഉറങ്ങാൻ തുനിഞ്ഞാൽ ചെയ്യണേ മിസ് വാക്ക് 🔸ഉറങ്ങിക്കഴിഞ്ഞെഴുന്നേറ്റ് വീണ്ടും തേയ്ക്ക്. 🔸ദാഹിച്ച നേരം ചെയ്യെടോ മിസ് വാക്ക്. 🔸ഉച്ചക്ക് ശേഷം 'സ്വാ ഇമീ' ഒഴിവാക്ക്.(നോമ്പ് കാരൻ) 🔸അതു പോലെ തന്നെ വിശന്ന സമയം 'സുന്ന'. 🔸സംയോഗത്തിന്നൊരുങ്ങുമ്പൊഴും ഇതു നന്നാ. 🔸നിനക്കുള്ള വായ് ദുർഗ്ഗന്ധമായാൽ പിന്നെ. 🔸മിസ് വാക്ക് ചെയ്യൽ വേണ്ടതാണുടൻ തന്നേ. 🔸അന്യർക്കസഹ്യം ഇല്ലയെന്നാൽ സുന്ന: 🔸അല്ലാത്ത പക്ഷം വാജിബായ് വരുമെന്നാ. 🔸തേക്കുന്ന ബ്രഷിൻ പരുപരുപ്പം വേണ്ടതാ. 🔸അതിനമിത നീളം വേണ്ട മക് റൂഹുള്ളതാ. 🔸ഒരു ചാണിലധികം വേണ്ട എന്നാബൈ ല. 🔸അന്യന്റെതായാൽ അത് 'ഖിലാഫു ൽ ഔലാ' (നല്ലതിന്റെ മാറ്റം) 🔸ബറക്കത്ത് കരുതിത്തേച്ച് എന്നാൽ പിന്നെ. 🔸മേപ്പടി 'ഖിലാഫു ൽ ഔലയും' ലാ' തന്നേ. (ഇല്ല) 🔸കാര്യം ഇതെല്ലാം ഇങ്ങനാ പിന്നൊന്നാ. 🔸അവനിഷ്ടമില്ലെങ്കിൽ ഹറാമാണെന്നാ. 🔸മിസ് വാക്ക് ചെയ്താൽ കരുതണം ഇത് സുന്ന: 🔸അല്ലാതിരുന്നാൽ കൂലി ഇല്ലതിനെന്നാ. 🔸ഗുണമെന്ന മേഖം നിത്യവും ചൊരിപ്പിക്കണേ. 🔸നബിയിൽ ഇലാഹീ ആലിലും വർഷിക്കണേ. 🌻🌻🌻🌻🌻🌻🌻 🌻🌾 തഴവ ഉസ്താദിന്റെ വരികൾ
Tuesday, December 12, 2017
ദന്ത ശുദ്ധീകരണം
Tags
# ഇസ്ലാം
# കർമശാസ്ത്രം
# സുന്നത്തുകൾ
Share This
About ISLAMIC BOOKS MALAYALAM PDF
സുന്നത്തുകൾ
Labels:
ഇസ്ലാം,
കർമശാസ്ത്രം,
സുന്നത്തുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment