ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധജലംകൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്‌ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്‌ടപ്പെടുന്നതും പരിഗണിക്കുന്നതും. ക്വുര്‍ആന്‍ പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്‌ടപ്പെടുന്നു.” (ബക്വറ / 222) ശരീരത്തില്‍ മണ്ണ് പുരളുന്നതും പാപത്തിന്റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്‌ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകിവൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വമര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടുകൂടാ എന്ന നിഷ്‌കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.
Wednesday, December 13, 2017
സഅ്-ലബ (റ) ന്റെ പശ്ചാത്താപം
Subscribe to:
Post Comments (Atom)
No comments:
Post a Comment