ദേഹശുദ്ധി വരുത്താന്‍ ഇസ്ലാം നിയമമാക്കിയ വുളൂ, കുളി എന്നിവക്ക് തടസ്സംനേരിടുമ്പോള് അവക്ക് പകരമായി ഇസ്ലാം അനുവദിച്ച ഒരു പ്രക്രിയയാണ് തയമ്മും. ബനൂ മുസ്ഥലഖ് യുദ്ധത്തിനിടയില്‍ ആഇശാ ബീവിയുടെ മാല കളഞ്ഞുപോയി. മാലതിരച്ചിലിനിടയില് നിസ്കരിക്കാനുള്ള സമയമായി. തദവസരത്തിലാവട്ടെഅംഗശുദ്ധിവരുത്താനുള്ള വെള്ളം തീര്‍ന്നുപോയിരുന്നു. മാല തിരച്ചില്‍ കാരണംവെള്ളമുള്ള സ്ഥലത്തേക്ക് എത്തനായതുമില്ല. ഈയവസരത്തില്‍ അബൂബകര്‍ (റ) -ആഇശ (റ) യുടെ പിതാവ്- മകളോട് ക്ഷുഭിതനായി. ഈ സമയത്ത് ആഇശ (റ) യെസന്തോഷിപ്പിക്കുമാറ് ഖുര്‍ആനിക വചനവുമായി മലക്ക് ഇറങ്ങിവന്നു. ഈസംഭവമാണ് മുകളിലുദ്ധരിച്ച സൂക്തത്തിന്റെ അവതീര്ണ്ണത്തിന്കാരണമായിത്തീര്ന്നത്.തയമ്മും പ്രവാചകന് (സ) ന്റെ സമുദായത്തിന് മാത്രം നല്കപ്പെട്ട ഒരു ഇളവാണ്. മറ്റുപല ആരാധനാകര്‍മങ്ങളെ പോലെ എല്ലാ സമുദായത്തിനും ഇത് അനുവദനീയമായിട്ടില്ല.ജാബിര്‍ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് വ്യക്തമാണ്.(ബുഖാരി 2/436, മുസ്ലിം 1/370)
Sunday, December 31, 2017
തയമ്മും എപ്പോള്‍ എങ്ങനെ ചെയ്യാം
Tags
# ഇസ്ലാം
# കർമശാസ്ത്രം
# തയമ്മും
# നജസ്
# ഫിഖ്ഹ്
Share This
About ISLAMIC BOOKS MALAYALAM PDF
ഫിഖ്ഹ്
Labels:
ഇസ്ലാം,
കർമശാസ്ത്രം,
തയമ്മും,
നജസ്,
ഫിഖ്ഹ്
Subscribe to:
Post Comments (Atom)
No comments:
Post a Comment