പ്രാര്‍ഥന വിശ്വാസിയുടെ ആരാധനയാണ്. ഉടമയോട് എന്തെങ്കിലും ചോദിക്കുന്നത് അടിമയെ സംബന്ധിച്ചിടത്തോളം ആരാധനയല്ലാതെ മറ്റെന്താണ്. അത് കൊണ്ട് തന്നെ അത് എല്ലാ സമയത്തും നടത്തേണ്ട ഒരു കര്‍മമാണെന്ന് കൂടെ മനസ്സിലാക്കാണം. നമ്മള് എല്ലാവരും പ്രാര്ഥിക്കാറുണ്ട്. പക്ഷെ പലരും പ്രയാസങ്ങള്‍ വരുമ്പോള്‍ മാത്രം അല്ലാഹുവിനോട് കരഞ്ഞു പറയുന്നവരാണ്. പ്രയാസങ്ങള്‍ തീര്‍ന്നാല്‍ പിന്നെ നിസ്കാരശേഷം പോലും നാം പ്രാര്‍ഥിക്കാന്‍ മറുന്നുപോകുന്നു. സമയം ലഭിക്കാതെ പോകുന്നു. അത് ശരിയല്ല. ക്ഷാമകാലത്തും ക്ഷേമകാലത്തും റബ്ബിനോട് കരം നീട്ടേണ്ടവരാണ് നാം. സൌഖ്യത്തിന്റെ കാലത്തും നാം പ്രാര്‍ഥിക്കുന്നത് ദുഖസമയത്തെ നമ്മുടെ പ്രാര്‍ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ചെയ്യുന്നതിന് ഒരു കാരണമായി ഭവിക്കും.
Tuesday, January 2, 2018
പ്രാര്‍ത്ഥന ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Tags
# ഇസ്ലാം
# കർമശാസ്ത്രം
# ദിക്ർ ദുആ
Share This
About ISLAMIC BOOKS MALAYALAM PDF
ദിക്ർ ദുആ
Labels:
ഇസ്ലാം,
കർമശാസ്ത്രം,
ദിക്ർ ദുആ
Subscribe to:
Post Comments (Atom)
No comments:
Post a Comment