ശൈഖ് ജീലാനി: ജീവിതവും സന്ദേശവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, December 28, 2017

ശൈഖ് ജീലാനി: ജീവിതവും സന്ദേശവും

ശൈഖ് ജീലാനി: ജീവിതവും സന്ദേശവും

DOWNLOAD PDF
.....ഹിജ്‌റ 470 ല്‍ ഇറാനിലെ ജീലാന്‍ എന്ന പ്രദേശത്ത് ജനിച്ച് ലോകം മുഴുവന്‍ ആത്മീയതയുടെ പ്രഭപരത്തിയ സ്വൂഫി വര്യനും പണ്ഡിതനുമാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) . ബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസാ ബിന്‍ അബ്ദില്ലാഹ് എന്നാണ് പൂര്‍ണ നാമം. ബഗ്ദാദായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. ഹിജ്‌റ 488 ലാണ് ബഗ്ദാദില്‍ പ്രവേശിക്കുന്നത്. ഇമാം ഗസാലി ആത്മീയത തേടി ബഗ്ദാദില്‍ നിന്ന് യാത്ര തിരിച്ച അതേ വര്‍ഷമാണ് ശൈഖ് ജീലാനി (റ) അവിടെയെത്തുന്നത്.....

...ശൈഖ് ജീലാനിയുടെ ആത്മീയ സരണി ഖാദിരിയ്യാ ത്വരീഖത്ത് എന്ന പേരിലറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ പല ഗുരുക്കന്മാരിലൂടെ ഈ സരണി വളര്‍ന്നു കൊണ്ടിരിക്കുന്നു.....

....മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനാകാനുള്ള പത്ത് തത്ത്വങ്ങൾ  ശൈഖ്  മുന്നോട്ട് വയ്ക്കുന്നു . കാര്യത്തിലും തമാശയിലും കളവ് ഉപേക്ഷിക്കുക, വാഗ്ദത്തം ചെയ്തത് നിറവേറ്റുക, സൃഷ്ടികളിലൊന്നിനെയും ശപിക്കാതിരിക്കുക, ആര്‍ക്കെതിരേയും പ്രാര്‍ഥിക്കാതിരിക്കുക, മുസ്‌ലിംകള്‍ക്കെതിരേ സത്യനിഷേധവും ശിര്‍ക്കും ആരോപിക്കാതിരിക്കുക, തെറ്റുകളിലേക്ക് നോക്കാതിരിക്കുക, ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും ജനങ്ങളുടെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കുക, അല്ലാഹുവില്‍ മാത്രം തവക്കുലാക്കുക, വിനയം ജീവിതത്തിന്റെ മുഖമുദ്രയാക്കുക, അനാവശ്യമായി സത്യം ചെയ്യാതിരിക്കുക....

1 comment: