വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും വിമര്‍ശകര്‍ക്കു മറുപടിയായി ഉയര്‍ന്നുനില്‍ക്കുന്നു. പാണ്ഡിത്യത്തിലും വിജ്ഞാന സേവനത്തിലും ശിഷ്യസമ്പത്തിലും നിരുപമ വനിതയായിരുന്നു അവര്‍. ഒമ്പതു വര്‍ഷവും അഞ്ചു മാസവും മാത്രമാണ് പ്രേയസിയായി നബി(സ്വ)ക്കൊപ്പം ജീവിക്കാന്‍ സാധിച്ചത്. ഇക്കാലം കൊണ്ടാണ് അവര്‍ പ്രവാചകരില്‍ നിന്ന് നേരിട്ട് അറിവ് സ്വായത്തമാക്കിയത്. പതിനെട്ടാം വയസ്സില്‍ വൈധവ്യം മാത്രമല്ല, വിജ്ഞാന സ്രോതസ്സിന്റെ നഷ്ടവുമാണ് വന്നുഭവിച്ചത്. പക്ഷേ, നബി(സ്വ)യോടൊന്നിച്ചുള്ള ജീവിതകാലാനുഭവം പറഞ്ഞും പഠിപ്പിച്ചും ശേഷകാലം മഹതി ജീവിച്ചു. അങ്ങനെ അവര്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ശിഷ്യയും ഗുരുവും ഭാര്യയും ആശ്രയവുമെല്ലാമായി. അവര്‍ സമുദായത്തിന് കൈമാറിയ അറിവുകള്‍ വൈവിധ്യം നിറഞ്ഞതാണ്. നബി(സ്വ) പറഞ്ഞതും പഠിപ്പിച്ചതും നബിയോട് ചോദിച്ചറിഞ്ഞതും ജീവിച്ചനുഭവിച്ചതും തന്റെ ഗവേഷണ ശേഷിയാല്‍ നിര്‍ദ്ധാരണം ചെയ്തെടുത്തതും ഖുര്‍ആന്റെ ആശയപ്പൊരുകളുമെല്ലാം അതില്‍പ്പെടും. ഇസ്‌ലാമിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ജ്ഞാനപ്പകര്‍ച്ചയില്‍ നിസ്തുലമായ സാന്നിധ്യമാണവരുടേത്. തിരുദൂതര്‍ക്കുശേഷം സ്ത്രീപുരുഷ ഭേദമന്യേ ആബാലവൃദ്ധം ആശ്രയിച്ചതും അവലംബിച്ചതുമായ പാഠശാലയായിരുന്നു മഹതിയുടെ വീട്. ജ്ഞാനവൈവിധ്യം ഹദീസ് എന്ന സാങ്കേതിക സംജ്ഞ സൂചിപ്പിക്കുന്ന വചനങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാന വിവരണങ്ങള്‍, നിര്‍ദ്ധാരണം ചെയ്തെടുത്ത കര്‍മശാസ്ത്ര വിധികള്‍, ആശയ സന്പുഷ്ടമായ കവിതകള്‍, സാഹിത്യ സന്പുഷ്ടമായ പ്രഭാഷണങ്ങള്‍, ചികിത്സാമുറകള്‍ എന്നിങ്ങനെ മഹതിയില്‍ നിന്നു നേരിട്ടോ അവര്‍ മുഖാന്തിരമോ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ ആയിരക്കണക്കിനുണ്ട്. ചരിത്രത്തില്‍ പരാമര്‍ശമുള്ള മഹാന്മാരും മഹതികളുമടങ്ങിയ 350ലേറെ ശിഷ്യര്‍ അവരില്‍ നിന്ന് അറിവ് നേടിയിട്ടുമുണ്ട്. ഹദീസ് എന്ന ഗണത്തില്‍ പെടുത്താവുന്ന 5636 വചനങ്ങള്‍ അധ്യായം തിരിച്ച് നിവേദകര്‍ സഹിതം ആവശ്യമായ വിവരണത്തോടെ തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ....ധന്യമായ ജീവിതം...
Thursday, December 28, 2017
നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ: ആഇശ (റ) ചരിത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment