Hadia Khutba notes ....നിങ്ങള്‍ ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സ്ത്രീകളെപ്പോലെ നഗ്നത വെളിവാക്കുകയും സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യാന്‍ പാടില്ല. ശരീരമാസകലം മൂടുന്ന മൂടുവസ്ത്രമാണ് ധരിക്കേണ്ടത്- വിശ്വാസികളായ സ്ത്രീകളോട് അല്ലാഹുവിന്റെ കല്‍പനയാണിത്. നിങ്ങള്‍ സ്വന്തം സൗന്ദര്യം പ്രദര്‍ശിപ്പിക്കേണ്ടത് കിടപ്പറയില്‍ ഭര്‍ത്താവിന്റെ മുമ്പില്‍ മാത്രം. സൗന്ദര്യവര്‍ദ്ധിനികളായ സുഗന്ധം, മൈലാഞ്ചി തുടങ്ങിയവ അനുവദിക്കപ്പെട്ടതും അവിടത്തന്നെ. വളരെ കണിശമായ നിയമം തന്നെയാണിത്. സര്വ്വശക്തനായ അല്ലാഹുവിന്റെ വിധിവിലക്കുകള്ക്കു വിധേയനായി റബ്ബിന്റെ എല്ലാ കല്പ്പനകളെയും അനുസരിച്ചു ജീവിക്കുക.അതാണ് ഇസ്ലാം. അത്കൊണ്ട് തന്നെ അല്ലാഹുവിലും അവന്റെ റസൂലിലും ഉറച്ച് വിശ്വസിക്കുന്ന ഒരാൾക്ക് ഇസ്ലാമിക വിധി വിലക്കുകളെ പറ്റി യാതൊരു വിധ സങ്കോചവും ഉണ്ടാവില്ല.... "ഞങ്ങൾ കേട്ടു ....ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു" ഇതാണവരുടെ നിലപാട്. അവിടെ യുക്തിക്കോ അല്ലെങ്കിൽ എന്തെങ്കിലും ബൗദ്ധിക നേട്ടങ്ങൾക്കോ സ്ഥാനമില്ല....
Friday, December 15, 2017
പര്‍ദയും ബീവി ആഇശ(റ)യും
Subscribe to:
Post Comments (Atom)
No comments:
Post a Comment