ദാറുൽ ഹുദാ:ബിരുദ ദാന സമ്മേളനം 2017 നോട്ടീസ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, December 15, 2017

ദാറുൽ ഹുദാ:ബിരുദ ദാന സമ്മേളനം 2017 നോട്ടീസ്

ദാറുൽ ഹുദാ,darul huda, dhiu.in
DOWNLOAD PDF
ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി ബിരുദദാന സമ്മേളനം ഡിസംബർ 22 23 24 

ദാറുൽ ഹുദാ
Official website :dhiu.in
Related websites: hadia.in, thelicham.com

കേരളത്തിലെ പ്രഥമ ഇസ്‍ലാമിക സർവകലാശാലയാണ് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി. മലപ്പുറം ജില്ലയിലെ ചെമ്മാട് നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സർവകലാശാലക്ക് കേരളത്തിനകത്തും പുറത്തുമായി മുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാൻസലറും ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറുമാണ്.
1986 ജൂൺ 25ന് ഒരു ഇസ്‍ലാമിക് അക്കാദമി ആയാണ് ദാറുൽ ഹുദാ പ്രവർത്തനം ആരംഭിച്ചത്. കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. സമന്വയ വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പരിചയം നേടിയതിനു ശേഷം 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.





No comments:

Post a Comment