മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പരിഹസിക്കുന്നവരുണ്ട്. സാഹോദര്യ ബോധത്തെ തകര്‍ത്ത് കളയുകയും മാനുഷിക ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ദുസ്വഭാവങ്ങളില്‍ ഒന്നാണ് പരിഹാസം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിന്ദിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്നത് പല പാശ്ചാത്യ മീഡിയയും പതിവാക്കിയിരിക്കുകയാണ്. വിശ്വാസികള്‍ അതിനു മറുപടി നല്‍കുന്നതില്‍ ഒട്ടും അമാന്തം കാണിച്ചിട്ടില്ല. മാത്രമല്ല, വിവേകമതികളായ അമുസ്‌ലിംകളും ഈ നിലപാടിനെ അനുകൂലിക്കുന്നവരല്ല. ലോകം ആദരിക്കുന്ന മതനേതാക്കളെയും പ്രവാചകന്മാരെയും വെറുതെ പരിഹസിച്ച് വിശ്വാസികളെയും അനുയായികളെയും പ്രകോപിപ്പിക്കുക എന്ന ഒരു തരം സാഡിസമാണ് ആവിഷ്‌കാരത്തിന്റെ പേരില്‍ നടക്കുന്നത്. ഒരുമതമെന്ന നിലയില്‍ സഹിഷ്ണുതയോടെ ഇസ്‌ലാമിനെ സൈദ്ധാന്തികമായോ പ്രായോഗികമായോ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മറുപടി പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ സന്മനസ്സുള്ളവര്‍ക്കേ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളൂ. എന്നാല്‍ ആ സഹിഷ്ണുതയോ പരബഹുമാനമോ ഇല്ലാതെ ആവിഷ്‌കാരത്തിന്റെ പേരില്‍ പരിഹാസം തൊഴിലാക്കിയിരിക്കുന്നു ചില മാധ്യമങ്ങള്‍
Thursday, November 2, 2017
ട്രോളുകളെ നിസ്സാരമാക്കരുത് - Hadia Khuthba notes
Subscribe to:
Post Comments (Atom)
No comments:
Post a Comment