റബീഉല്‍ അവ്വല്‍ ഒന്നാം വസന്തം വിരുന്നെത്തുമ്പോള്‍ |
DOWNLOAD PDF
ചരിത്രപരമായി മാത്രം മുഹമ്മദ് നബി(സ )യെ കണ്ടവരാണ് മുത്ത് നബിയുടെ ദേഹവിയോഗം 12നെന്ന് ചൂണ്ടിക്കാട്ടി തിരുജനനത്തിന്റെ ആഘോഷത്തിന്റെ ബാഹ്യതലങ്ങളെ ചോദ്യം ചെയ്യുന്നത്.അവരിപ്പോഴും മുത്ത് നബിയുടെ ബാഹ്യമുഖം മാത്രം കാണുന്നു. തെളിവുകള് നല്കി ഉണ്ടാക്കിയെടുക്കേണ്ടതല്ല പ്രവാചക സ്നേഹം. അത് ഖല്ബില് ജനിക്കണം.ഖല്ബുകളെ സൃഷ്ടിച്ചത് തന്നെ അനുരാഗത്തിനാണ് . സൃഷ്ടികളില് വച്ച് ഏറ്റവും മഹത്വമേറിയ മുത്ത് നബിയുടെ തിരുജനനത്തിന്റെ ആധ്യാത്മിക തലം ഉള്ക്കൊണ്ടവര്ക്കെ തിരുജനനത്തിന്റെ ആനന്ദലയം ലഭിക്കൂ.അത് കാണാന് ഈ കണ്ണുകള് മതിയാകില്ല .ഖല്ബിന്റെ വിശിഷ്ടമായ കണ്ണുകളും കാതുകളും വേണം.അടയാളങ്ങളും രൂപങ്ങളും എല്ലാം പറഞ്ഞ് നോക്കി.ഉവൈസി വിളിച്ച് കൂവി. നിങ്ങളാരും ഞാന് അന്വേഷിക്കുന്ന നബിയെ കണ്ടവരല്ല. ഒടുവില് മദീനാ പള്ളിയില് ഖലീഫ ഉമര് (റ) എത്തി. ഇങ്ങനെയൊരു അനുരാഗിയുടെ വരവും ആളിന്റെ അടയാളങ്ങളും നബി (സ്വ) ജീവിച്ചിരിക്കുമ്പോള് പറഞ്ഞത് ഉമര് ഓര്ത്തു .ആ ആള് ഇയാള് തന്നെ…‘ പ്രവാചകനെ കണ്ടവരുണ്ടോ ?’ഉവൈസുല് ഖര്നിചോദ്യവുമായി ഖലീഫയെ സമീപിച്ചു .ഉണ്ട്.അടയാളങ്ങള് എല്ലാം പറഞ്ഞ് കൊടുത്തു ഉമര്.ഉവൈസ് പറഞ്ഞു‘എന്റെ ഖല്ബിലെ റസൂലിന് നര ബാധിച്ചിട്ടില്ല. ഞാന് അന്വേഷിക്കുന്ന പ്രവാചകനെ എനിക്ക് കിട്ടിയില്ല. ആരാണ് പ്രവാചകനെ കണ്ടവര് ?’അന്വേഷി തൃപ്തനായില്ലെന്ന് ഖലീഫ മനസിലാക്കി .ഒടുവില് വിവരം അലി (റ) ( പ്രവാചകന്റെ മരുമകന് ) അറിഞ്ഞു. നബിയുടെ മകള് ഫാത്വിമയിലൂടെ ലഭിച്ച പ്രവാചകത്വത്തിന്റെ രഹസ്യത്തിന്റെ രഹസ്യം അലി ഉവൈസിന്റെ കാതിലോതി. സന്തോഷത്തിന്റെ കണ്ണുനീര് പ്രവഹിച്ചു. മതി മറന്ന് സന്തോഷിച്ചു. അനുരാഗിയുടെ അന്വേഷണം പൂര്ത്തിയായിരിക്കുന്നു.മദീനയുടെ തെരുവിലൂടെ സ്നേഹിയില് ലയിച്ച ആ സ്നേഹം നടന്ന് നിങ്ങി.രഹസ്യങ്ങളുടെ രഹസ്യവുമായി ആ യാത്ര ഇന്നുമുണ്ട്. അന്വേഷികള് മാറും. സ്നേഹവും സ്നേഹിയും ഇന്നുമുണ്ട് .പ്രവാചകന്റെ ആധ്യാത്മകതയ്ക്ക് ഇതിലും നല്ലൊരു ചരിത്രം പറയാനില്ല .ലോകം മുഴുവന് മുത്ത് നബിയുടെ ബാഹ്യമുഖം കാണുകയും മനസിലാക്കുകയും ചെയ്യുന്നു .ഇതിലൂടെ കണ്ടെത്തിയ പ്രവാചകനെ ചരിത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില് വിലയിരുത്തുകയും ചെയ്തു. ഇത് പകര്ന്നു കൊടുക്കുന്നത് ബുദ്ധിയിലേക്കാണ്. ഇവിടെ ചില പരിമിതികള് ഉണ്ട്. സ്നേഹവും വിശ്വാസവും ബുദ്ധിയില് നിന്ന് ബുദ്ധിയിലേക്ക് സഞ്ചരിക്കുന്ന ഒന്നല്ല. ഖല്ബില് നിന്ന് ഖല്ബിലേക്ക് പ്രവഹിക്കുന്ന ഒന്നാണ്. ഹൃദയങ്ങള് തമ്മിലുള്ള കൈമാറ്റമാണ് സ്നേഹം. പ്രവാചക സ്നേഹം തെളിവുകള് നിരത്തി സ്ഥാപിച്ചെടുക്കേണ്ടതല്ലെന്ന് സൂഫികള് പറയുന്നതും ഈ അര്ഥത്തിലാണ്. കാരണം സൂഫികള് പ്രവാചകന്റെ ബാഹ്യമുഖത്തിനുമപ്പുറം ആധ്യാത്മികതയെയാണ് മനസ്സിലാക്കിയത്. അതിലാണ് അഭിരമിച്ചത് . അതു കൊണ്ട് തന്നെ സൂഫികള്ക്ക് എന്നും നബിദിനം തന്നെ.അവന്റെ ഖല്ബില് എന്നും ആ തിരുജനനം സംഭവിക്കുന്നു .
No comments:
Post a Comment